ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 30പൈസയും ഡീസലിന് 27പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ 18 ദിവസത്തിനിടെ 15 തവണയാണ് ഇന്ധനവില കൂട്ടിയത്. ഇക്കാലത്ത് പെട്രോളിന് 2 രൂപ 62 പൈസയും ഡീസലിന് 3 രൂപ 57 പൈസയും വര്‍ദ്ധിച്ചു. പല ജില്ലകളിലും പെട്രോള്‍വില 85 കടന്നു. ഡീസല്‍ ലിറ്ററിന് 80 രൂപയ്ക്ക് അടുത്തെത്തി. ഇന്ധനവില കഴിഞ്ഞ 2 വര്‍ഷത്ത ഏറ്റവും ഉയര്‍ന്ന നിരക്കിലേയ്ക്ക് കുതിച്ചു. 2018 ഒക്ടോബറിനുശേഷമുള്ള ഉയര്‍ന്ന വിലയാണിത്.