കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ തുടങ്ങിയ ഡെല്‍ഹി ചലോ മാര്‍ച്ച് പത്താംദിവസവും തുടരുന്നു. ഇതിനിടയിലാണ് കേന്ദ്രസര്‍ക്കാര്‍ കര്‍ഷക സംഘടന പ്രതിനിധികളുമായി ഇന്ന് മൂന്നാംഘട്ടചര്ച്ച നടത്തുന്നത്. പ്രാദേശിക നിയന്ത്രണത്തിലുള്ള മാര്‍ക്കറ്റുകള്‍, താങ്ങുവില എന്നിവ നിലനിര്‍ത്തുമെന്ന ഉറപ്പ് നല്കി സമവായത്തില്‍ എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ മൂന്ന് നിയമങ്ങളും പൂര്‍ണ്ണമായി പിന്‍വലിക്കണമെന്ന നിലപാടില്‍ ഉറച്ച്നില്‍ക്കുകയാണ് കര്‍ഷകര്‍. രാജ്യത്തെ എല്ലാ ടോള്‍ ഗേറ്റുകളും ഉപരോധിക്കുമെന്നും ടോള്‍ പിരിവ് അനുവദിക്കില്ലെന്നും കര്‍ഷക സംഘടനകള്‍ മുന്നറിയിപ്പ് നല്കി. ചൊവ്വാഴ്ച ഭാരത് ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്. സമരം കൂടുതല്‍ ശക്തമാക്കാന്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്ന് കൂടുതല്‍ കര്‍ഷകര്‍ ഡെല്‍ഹി അതിര്‍ത്തിയിലെത്തിയിട്ടുണ്ട്. ചര്‍ച്ച പരാജയപെട്ടാല്‍ ജയ്പൂര്‍, ആഗ്ര ദേശീയപാതകള്‍കൂടി ഉപരോധിക്കാനാണ് കര്‍ഷകരുടെ തീരുമാനം.