കർഷകർക്ക് പിന്തുണയുമായി ചരക്ക് വാഹന സംഘടനയും രംഗത്തെത്തി. സമരം അവസാനിപ്പിക്കാൻ സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ആദ്യം ഉത്തരേന്ത്യയിലും പിന്നീട് രാജ്യവ്യാപകമായും ചരക്ക് ഗതാഗതം സ്തംഭിപ്പിക്കുമെന്ന് ആൾ ഇന്ത്യ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസ് അറിയിച്ചു.
വിവാദ നിയമത്തിനെതിരായ പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ച് ദേശീയ കായികതാരം ദലീപ് സിങ് റാണ എന്ന ഗ്രേറ്റ് കലി രംഗത്തെത്തി. ഡെൽഹിയുടെ വിവിധ അതിർത്തി പ്രദേശങ്ങളി!ൽ നടക്കുന്ന കർഷക സമരം തുടർച്ചയായ ഏഴാം ദിവസം പിന്നിട്ടു.
നേരത്തെ, കർഷക സമരത്തിന് പിന്തുണ അറിയിച്ച് പത്മ അർജുന ജേതാക്കളായ നിരവധി കായിക താരങ്ങൾ രംഗത്തെത്തിയിരുന്നു. സമരം അടിച്ചമർത്തുന്നതിൽ പ്രതിഷേധിച്ച് പുരസ്കാരങ്ങൾ തിരിച്ചു നൽകുമെന്ന് പത്മശ്രീ, അർജുന ജേതാവായ റെസ്!ലർ കർതർ സിങ്, അർജുന ജേതാക്കളായ ബാസ്ക്കറ്റ് ബോൾ താരം സജ്ജൻ സിങ് ചീമ, ഹോക്കി താരം രാജ്!ബീർ കൗർ എന്നവർ് ് രംഗത്തെത്തി