ചെൈന്ന കോടമ്പാക്കം രാഘവേന്ദ്ര കല്യാണമണ്ഡപത്തിലാണ് മക്കൾ മൻട്രത്തിന്റെ യോഗം ചേരുന്നത്. പാർട്ടി പ്രഖ്യാപനം സംബന്ധിച്ച് നിർണ്ണായക തീരുമാനം യോഗത്തിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. നൂറുകണക്കിന് ആരാധകരാണ് ഇവിടെ തടിച്ചുകൂടിയിരിക്കുന്നത്. അതേസമയം, തന്റെ നേരിട്ടുള്ള രാഷ്ട്രീയപ്രവേശം അടഞ്ഞ അധ്യായമെന്ന നിലപാടിൽ തന്നെയാണ് താരം. എന്നാൽ സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടിൽ ഉടനീളം ആരാധകർ പോസ്റ്റർ പതിച്ചിരിക്കുകയാണ്. കടുത്ത സമ്മർദ്ദങ്ങൾക്കൊടുവിൽ പുതിയ നിർദ്ദേശങ്ങൾ യോഗത്തിൽ മുന്നോട്ട്വെയ്ക്കാനാണ് താരത്തിന്റെ തീരുമാനം.