jeevan news online

വാർത്തകൾ വിശദമായി

മയക്കുമരുന്നുകേസിൽ ബിനീഷ് കോടിയേരിക്ക് ക്ലീൻചിറ്റില്ലെന്ന് നാർക്കോട്ടിക്സ് കൺട്രോൾബ്യൂറോ. ആവശ്യമെങ്കിൽ ബിനീഷിനെ ഇനിയും ചോദ്യം ചെയ്യുമെന്നും എൻസിബി അറിയിച്ചു.


നാർക്കോട്ടിക്സ് കൺട്രോൾബ്യൂറോയുടെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടർന്ന് കഴിഞ്ഞദിവസം ബിനീഷ് കോടിയേരിയെ പ്രത്യേക എൻഡിപിഎസ് കോടതി റിമാൻഡ് ചെയ്തിരുന്നു. നാലുദിവസമാണ് എൻസിബി ബിനീഷിനെ ചോദ്യംചെയ്തത്. മയക്കുമരുന്നുകേസുമായി ബന്ധപ്പെട്ട പണമിടപാടിൽ ഒക്ടോബർ 29നായിരുന്നു എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ബിനീഷിനെ അറസ്റ്റ് ചെയ്തത്. നിരവധി ദിവസങ്ങൾ ചോദ്യംചെയ്തശേഷം ബിനീഷിനെ പരപ്പന അഗ്രഹാര ജയിലിലേയ്ക്ക് മാറ്റി. നവംബർ 17നാണ് എൻസിബി ബിനീഷിനെ അറസ്റ്റ് ചെയ്തത്. ബിനീഷിന്റെ സുഹൃത്തും മലയാളിയുമായ അനൂപ് മുഹമ്മദിനെ എൻസിബി അറസ്റ്റ് ചെയ്തതോടെയാണ് അന്വേഷണം ബിനീഷിലേക്കെത്തിയത്. ബിനീഷ് ലഹരി ഉപയോഗിക്കുന്നത് കണ്ടെന്നും ലഹരി ഇടപാടിൽ ഏർപ്പെട്ടെന്നുമുള്ള മറ്റ് പ്രതികളുടെ മൊഴികൾ ബിനീഷിനെതിരായ കേസിൽ നിർണ്ണായകമാകും.










<

JEEVAN TV NEWS

JEEVAN TV NEWS