jeevan news online

വാർത്തകൾ വിശദമായി

ശബരിമലയിൽ തീർത്ഥാടകർ കുറഞ്ഞതോടെ നെയ്ത്തേങ്ങ ഇല്ലാതെ അണഞ്ഞ പതിനെട്ടാംപടിക്ക് താഴെയുള്ള ആഴി വീണ്ടും ജ്വലിപ്പിച്ചു. ശ്രീകോവിലിൽനിന്ന് പകർന്ന ദീപംകൊണ്ടാണ് ആഴി ജ്വലിപ്പിച്ചത്.


നെയ്ത്തേങ്ങയുടെ കുറവുകാരണം ചെറിയതീനാളം മാത്രമാണ് ആഴിയിൽ ഉണ്ടായിരുന്നത്. കനത്തമഴയിൽ ഇത് അണയുകയായിരുന്നു. ഭക്തർ ആശങ്ക അറിയിച്ചതോടെ ശ്രീകോവിലിൽനിന്ന് പകർന്ന ദീപംകൊണ്ട് ആഴി ജ്വലിപ്പിച്ചു. തീർത്ഥാടനകാലത്ത് അണയാതെ കത്തിജ്ജ്വലിക്കുന്ന ആഴി ആദ്യമായാണ് അണഞ്ഞത്. ഭക്തർ കൊണ്ടുവരുന്ന നെയ്ത്തേങ്ങാ മുറികളാണ് ആഴിയിൽ സമർപ്പിക്കുന്നത്. ഇവ കത്തി ഉയരുന്ന അഗ്നിനാളങ്ങൾ സന്നിധാനത്തെ ചൈതന്യമേകുന്ന കാഴ്ചയാണ്. 
നെയ്യ് അയ്യപ്പവിഗ്രഹത്തിൽ അഭിഷേകത്തിനായി സമർപ്പിച്ച ശേഷമാണ് തേങ്ങ ആഴിയിൽ സമർപ്പിക്കുന്നത്. നെയ്യ് അഭിഷേകം ചെയ്യുമ്പോൾ ജീവാത്മാവ് അയ്യപ്പനിൽ വിലയം പ്രാപിക്കുമെന്നും നെയ്യ് നീക്കിയ തേങ്ങ ജഡശരീരമായി മാറുമെന്നുമാണ് വിശ്വാസം. അതിനാലാണ് ആഴിയിൽ സമർപ്പിച്ച് ദഹിപ്പിക്കുന്നത്. നാളികേരം കത്തി ഉണ്ടാകുന്ന തീയും പുകയും ശബരിമലയെ പരിശുദ്ധമാക്കുമെന്നും രോഗാണുക്കളെ ഇല്ലാതാക്കുമെന്നും വിശ്വസിക്കുന്നു.










<

JEEVAN TV NEWS

JEEVAN TV NEWS