jeevan news online

വാർത്തകൾ വിശദമായി

ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിക്കെതിരെ ഇപ്പോൾ നടപടിയൊന്നും സ്വീകരിക്കേണ്ടെന്ന് താരസംഘടനയായ അമ്മ. കൊച്ചിയിൽ നടന്ന എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം.


ബിനീഷിനെ പുറത്താക്കണമെന്ന് നടിമാർ ഉൾപ്പടെ ഒരു വിഭാഗം ആവശ്യപ്പെട്ടെങ്കിലും ഇപ്പോൾ നടപടി വേണ്ടെന്നാണ് ഭൂരിപക്ഷാഭിപ്രായം. ബിനീഷിനോട് വിശദീകരണം തേടാനും അമ്മ യോഗത്തിൽ തീരുമാനമായി. സംഘടനയിൽ രണ്ട് നീതി പാടില്ലെന്നും ദിലീപിനെ പുറത്താക്കിയ അമ്മ ബിനീഷിനെയും പുറത്താക്കണമെന്നും നടിമാർ ഉൾപ്പടെയുള്ളവർ ആവശ്യപ്പെട്ടു. എന്നാൽ ഇൗ ആവശ്യത്തിൽ ഇടത് എംഎൽഎമാർ കൂടിയായ മുകേഷിനും ഗണേഷ് കുമാറിനും കടുത്ത എതിർപ്പാണുള്ളത്. ഇൗ എതിർപ്പ് ഇരുവരും യോഗത്തിൽ തുറന്ന് പ്രകടിപ്പിക്കുകയും ചെയ്തു. അതേസമയം, ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമർശം നടത്തിയ നടനും അമ്മ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബുവിനെതിരെ നടപടി വേണ്ടെന്നും എക്സിക്യൂട്ടീവ് തീരുമാനിച്ചു. ഇടവേള ബാബുവിനെതിരെ രേവതി, പത്മപ്രിയ എന്നിവർ നൽകിയ കത്ത് യോഗത്തിൽ വിശദമായ ചർച്ചയ്ക്ക് വിധേയമായി. പാർവ്വതി നൽകിയ രാജിക്കത്ത് പരിഗണിച്ച യോഗം രാജി 










<

JEEVAN TV NEWS

JEEVAN TV NEWS