jeevan news online

വാർത്തകൾ വിശദമായി

സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമാണ് സിഎജി നടത്തുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്.


സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമാണ് സിഎജി നടത്തുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്. തുടങ്ങിവെച്ചിരിക്കുന്ന വികസനപ്രവര്‍ത്തനങ്ങളെല്ലാം നിര്‍ത്തിവെക്കണമെന്ന് പറയുന്നത് അസാധാരണമായ നടപടിയാണെന്നും സര്‍ക്കാരിനെതിരെ ഒളിയുദ്ധം നടത്തുന്ന ഓഫീസായി സിഎജി മാറിയെന്നും മന്ത്രി പറഞ്ഞു.. 
അവകാശ ലംഘനം നടത്തിയത് സിഎജിയാണ്. റിപ്പോര്‍ട്ട് സഭയില്‍ വെക്കും മുന്‍പ് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും പരിശോധിക്കാം. സര്‍ക്കാരിന് അത് വെളിപ്പെടുത്താനാവില്ലെന്ന് എവിടെയും വ്യവസ്ഥയില്ല. സിഎജിയ്ക്ക് ആജ്ഞാപിക്കാന്‍ അധികാരമില്ല. വാര്‍ത്തകള്‍ ചോരുന്നത് എജിയുടെ ഓഫീസില്‍ നിന്നാണെന്നും ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.കേരളത്തിന്റെ വികസനത്തിനെതിരായ നീക്കമാണിത്. സഭയുടെ അവകാശലംഘനം മാത്രമേ പ്രതിപക്ഷം കാണുന്നുള്ളൂ. ഈ സംസ്ഥാനത്തിന്റെ അവകാശലംഘനം കൂടി കാണണം. എന്നും ധനമന്ത്രി ഓര്‍മിപ്പിച്ചു സിഎജിയുടേത് അട്ടിമറിശ്രമം

 










<

JEEVAN TV NEWS

JEEVAN TV NEWS