jeevan news online

വാർത്തകൾ വിശദമായി

നടിയെ അക്രമിച്ച കേസിലെ വിചാരണകോടതി മാറ്റണമെന്നാവശ്യപ്പെട്ട് സര്‍ക്കാരും ഇരയായ നടിയും നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.


നടിയെ അക്രമിച്ച കേസിലെ വിചാരണകോടതി മാറ്റണമെന്നാവശ്യപ്പെട്ട് സര്‍ക്കാരും ഇരയായ നടിയും നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. വിചാരണകോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നാണ് നടിയുടെയും സര്‍ക്കാരിന്റെയും പരാതി.
നടിയെ അക്രമിച്ച കേസിലെ ക്രോസ് വിസ്താരത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വിചാരണക്കോടതിയില്‍ ലംഘിക്കപ്പെട്ടന്നാണ് പ്രോസിക്യൂഷന്‍ ഉന്നയിച്ച പ്രധാന പരാതി. ഇക്കാര്യം ചൂണ്ടിക്കാണിച്ച് പരാതി നല്‍കിയെങ്കിലും വിചാരണ കോടതി പരിഗണിച്ചില്ല. പല ചോദ്യങ്ങളും ഇരയെ അപമാനിക്കുന്ന തരത്തില്‍ ആയിരുന്നു. രഹസ്യ വിചാരണയുടെ അന്തസത്ത തകര്‍ക്കുന്ന തരത്തില്‍ ആയിരുന്നു പലപ്പോഴും വിചാരണനടപടി. വിചാരണക്കോടതി പ്രോസിക്യൂഷനോട് മുന്‍വിധിയോടെയാണ് പെരുമാറിയത്. വനിതാ ജഡ്ജി ആയിട്ട് പോലും ഇരയുടെ അവസ്ഥ മനസിലാക്കിയില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. വനിതാ ജഡ്ജി വേണമെന്ന് നിര്‍ബന്ധമില്ലെന്നും മറ്റ് ഏതെങ്കിലും കോടതിയിലേക്ക് മാറ്റിയാല്‍ മതിയെന്നുമാണിപ്പോള്‍ സര്‍ക്കാര്‍നിലപാട്. തന്നെ അപമാനിക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ക്ക് പോലും കോടതി അനുവാദം നല്‍കിയെന്നാണ് ഇരയായ നടി കോടതിയെ അറിയിച്ചത്. നാല്‍പ്പതോളം അഭിഭാഷകര്‍ക്ക് മുന്‍പില്‍ ആണ് ഇതെല്ലാം നടന്നത്. പലപ്പോഴും കോടതി മുറിയില്‍ കരയുന്ന സാഹചര്യങ്ങള്‍ ഉണ്ടായെന്നും തനിക്ക് വിചാരണകോടതിയില്‍ നിന്നും നീതി ലഭിക്കില്ലെന്നും കോടതി മാറ്റം അനിവാര്യമാണെന്നും നടി ആവശ്യപ്പെട്ടു.

ന്യൂസ് ഡെസ്‌ക് ജീവന്‍










<

JEEVAN TV NEWS

JEEVAN TV NEWS