jeevan news online

വാർത്തകൾ വിശദമായി

ഈ വർഷം ഡിസംബറിൽ ദോഹയിൽ നിശ്ചയിച്ചിരുന്ന ഫിഫ ക്ലബ്ബ് ലോകകപ്പ് അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കുമെന്ന് അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷൻ. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.


വരുന്ന ഫെബ്രുവരി ഒന്ന് മുതൽ പതിനൊന്ന് വരെയാണ് ദോഹയിൽ ടൂർണമെൻറ്. 2022 ലോകകപ്പ് ഫുട്ബോളിനായി ഖത്തർ പണികഴിപ്പിച്ച സ്റ്റേഡിയങ്ങളിൽ വെച്ചായിരിക്കും മത്സരങ്ങൾ നടക്കുക. ക്ലബ് ലോകകപ്പോടെ പുതിയ ചില സ്റ്റേഡിയങ്ങള് ഉദ്ഘാടനം ചെയ്യാനും സാധ്യതയുണ്ട്. നിലവിലെ ചാംപ്യൻസ് ലീഗ് ജേതാക്കളായ ബയേൺ മ്യൂണിച്ച് ഉൾപ്പെടെ വിവിധ വൻകരകളിലെ ഏഴ് ചാമ്പ്യന്മാരായ ടൂർണമെൻറിൽ പങ്കെടുക്കുക. ഇക്കഴിഞ്ഞ ക്ലബ് ലോകകപ്പും ദോഹയിൽ വെച്ചായിരുന്നു നടന്നിരുന്നത്. ബ്രസീൽ ക്ലബ് ഫ്ലമംഗോയെ തോൽപ്പിച്ച് ഇംഗ്ലീഷ് ക്ലബായ ലിവർപൂളായിരുന്നു കഴിഞ്ഞ ക്ലബ് ലോകകപ്പിൽ മുത്തമിട്ടത്. നിലവിലെ ഏഴ് ടീമുകളെന്നത് 24 ടീമുകളാക്കി ഉയർത്തി ചൈനയിൽ വെച്ച് അടുത്ത ക്ലബ് ലോകകപ്പ് നടത്താൻ ഫിഫ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് സാഹചര്യത്തിൽ തീരുമാനം മാറ്റിവെച്ചിരുന്നു.










<

JEEVAN TV NEWS

JEEVAN TV NEWS