jeevan news online

വാർത്തകൾ വിശദമായി

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റെടുത്ത കേസിൽ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിതള്ളി. അതേസമയം ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ ജയിലിൽ ചോദ്യംചെയ്യാൻ വിജിലൻസിനും കോടതിയുടെ അനുമതി ലഭിച്ചു


സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ ശിവശങ്കറിന് ജാമ്യമില്ലെന്ന ഒറ്റവരി ഉത്തരവാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച ജാമ്യഹർജിയിൽ കോടതി വാദം കേട്ടിരുന്നു.
എന്നാൽ  ശിവശങ്കർ  രേഖാമൂലം സമർപ്പിച്ച വാദങ്ങൾ എതിർത്ത്  എൻഫോഴ്സ്മെൻറ് ഡയറകടറേറ്റ് സത്യാവങ്മൂലം നൽകിയതിന് പിന്നാലെ ജാമ്യഹർജി പരിഗണിക്കുന്നത് നീട്ടുകയായിരുന്നു.
കള്ളക്കടത്തിൽ എൻഫോഴ്സ്മെൻറ് ഡയറ്കടറേറ്റ്  ലക്ഷ്യമിടുന്ന രാഷ്ട്രീയ നേതാക്കളുടെ പേര് വെളുപ്പെടുത്താൻ തൻറെ മേൽ സമ്മർദ്ദമുണ്ടെന്നും ഇതിന് വഴങ്ങാത്തത് കൊണ്ടാണ് അറസ്റ്റ് ചെയ്തത് എന്നുമായിരുന്നു ശിവശങ്കർ കോടതിയെ അറിയിച്ചത്. എന്നാൽ വാദം കഴിഞ്ഞ് മൂന്ന് ദിവസം പിന്നിട്ട ശേഷം വിധിക്ക് തലേന്ന് ഇത്തരം വാദങ്ങൾ ഉന്നയിച്ചതിന് പിന്നിൽ ഗൂഢ ഉദ്ദേശ്യമാണെന്നായിരുന്നു ഇഡി കോടതിയിൽ ബോധിപ്പിച്ചത്. കോടതിയെ തെറ്റിദ്ധരിപ്പിക്കാനും സ്വാധീനിക്കാനുമാണ് ശിവശങ്കറിൻറെ ശ്രമം. തുറന്ന കോടതിയിൽ ഉന്നയിക്കാത്ത വാദങ്ങളാണ് എഴുതി നൽകിയിരിക്കുന്നതെന്നുമായിരുന്നു  കോടതിയുടെ ആരോപണം. അതേസമയം ശിവശങ്കറിനെ ജയിലിൽ ചോദ്യംചെയ്യാൻ വിജിലൻസിനും കോടതിയുടെ അനുമതി ലഭിച്ചു










<

JEEVAN TV NEWS

JEEVAN TV NEWS