jeevan news online

വാർത്തകൾ വിശദമായി

ശബരിമല ക്ഷേത്രനട 13 മണിക്കൂർ തുറന്നിരിക്കുമെങ്കിലും പൂജകൾ നടക്കുന്ന സമയത്ത് തീർഥാടകർക്കു പതിനെട്ടാംപടി കയറാനും ദർശനത്തിനും അവസരമില്ല. ദിവസവും പൂജാവേളകൾ നാലേമുക്കാൽ മണിക്കൂർ സമയം വരും.


രാവിലെ 5നാണ് ക്ഷേത്ര നട തുറക്കുന്നത്. നിർമാല്യവും ഗണപതിഹോമവും നടക്കുന്ന വേളയിൽ ഭക്തർക്ക് പ്രവേശനം ഇല്ല. അതിനാൽ 5.45നു മാത്രമേ തീർഥാടകരെ പതിനെട്ടാംപടി കയറാൻ കടത്തിവിടുന്നുള്ളു. തിരക്കില്ലാത്തതിനാൽ മേൽപ്പാലത്തിൽ കയറ്റുന്നില്ല . കൊടിമരത്തിന്റെ വലതുഭാഗത്തു കൂടി നേരെ ശ്രീകോവിലിന്റെ മുൻപിലേക്കാണു കടത്തിവിടുന്നത്.. ഉഷഃപൂജയും ഉദയാസ്തമനപൂജയും ഉള്ളതിനാൽ രാവിലെ 7 മുതൽ 9 വരെ സാധാരണ ദർശനം അനുവദിച്ചിട്ടില്ല. ഇൗ സമയത്തു വഴിപാടുകാർക്കും ജീവനക്കാർക്കും ദർശനത്തിന് അനുമതിയുണ്ട്.
ഉച്ചപൂജയുടെ മുന്നോടിയായി വഴിപാടായി കളഭാഭിഷേകം ഉണ്ട്. ഉച്ചയ്ക്ക് 12 കഴിഞ്ഞ് എത്തുന്നവർക്ക് ഉച്ചപൂജ കഴിയുംവരെ കാത്തുനിൽക്കണം.. ഉച്ചപൂജ കഴിഞ്ഞ് ഒരുമണിക്ക് അടക്കുന്ന നട വൈകിട്ട് 4 നാണ്  തുറക്കുന്നത്. . 6 മുതൽ 7 വരെ ദർശനമില്ല. എല്ലാ ദിവസവും പടിപൂജ ഉണ്ട്. അതിനാൽ ആ സമയത്തും പടി കയറാൻ അനുവദിക്കുന്നില്ല 8 മണിയോടെ സന്നിധാനത്തുള്ള മുഴുവൻ തീർഥാടകരെയും പമ്പയിലേക്ക് മടക്കി അടയ്ക്കുന്നു.. രാത്രി 8.30ന് ആണ് അത്താഴ പൂജ. . തുടർന്നാണ്  ഹരിവരാസനം പാടി നട അടയ്ക്കുന്നത്










<

JEEVAN TV NEWS

JEEVAN TV NEWS