jeevan news online

വാർത്തകൾ വിശദമായി

മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തു. വിജിലൻസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പാലാരിവട്ടം പാലം അഴിമതി കേസിലാണ് അറസ്റ്റ്. ഇന്ന് രാവിലെ 10.25ന് മരടിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തത്. ആരോഗ്യസ്ഥിതി പരിഗണിച്ചായിരിക്കും ഇബ്രാഹിംകുഞ്ഞിനെ എപ്പോൾ കോടതിയിൽ ഹാജരാക്കുമെന്ന് തീരുമാനിക്കുക.


വിജിലൻസ് സംഘം രാവിലെയാണ് ഇബ്രാഹിംകുഞ്ഞിന്റെ ആലുവയിലെ വീട്ടിലെത്തിയത്. ഇബ്രാഹിംകുഞ്ഞ് വീട്ടിൽ ഇല്ല, ആശുപത്രിയിലാണെന്നാണ് കുടുംബം വിജിലൻസിനെ അറിയിച്ചത്. സ്ത്രീകൾ മാത്രമേ വീട്ടിലുള്ളൂ എന്നതിനാൽ വനിതാ പൊലീസ് എത്തിയ ശേഷമാണ് വിജിലൻസ് സംഘം വീടിനുള്ളിൽ പ്രവേശിച്ച് പരിശോധന നടത്തിയത്. തുടർന്ന് വിജിലൻസ് സംഘം മരടിലെ ആശുപത്രിയിലേക്ക് പോവുകയായിരുന്നു. നേരത്തെ വിജിലൻസ് സംഘം ഇബ്രാഹിംകുഞ്ഞിനെ വിശദമായി ചോദ്യംചെയ്തിരുന്നു. പാലാരിവട്ടം കേസിൽ അഞ്ചാം പ്രതിയാണ് ഇബ്രാഹിംകുഞ്ഞ്. കേസിൽ പൊതുമരാമത്ത് മുൻ സെക്രട്ടറി ടി ഒ സൂരജ് അറസ്റ്റിലായിരുന്നു. പാലാരിവട്ടം പാലം നിർമാണത്തിന് മുൻകൂർ പണം നൽകിയത് മന്ത്രിയുടെ ഉത്തരവിൻമേലാണെന്നാണ് പാലം നിർമാണ അഴിമതിക്കേസിൽ അറസ്റ്റിലായ ടി.ഒ സൂരജ് വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇബ്രാഹംകുഞ്ഞിനെ വിജിലൻസ് പ്രതി ചേർത്തത്. ്രെബഫുവരിയിൽ മൂന്ന് വട്ടം വിജിലൻസ് ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്തിരുന്നു. നിലവിൽ ഇബ്രാഹിംകുഞ്ഞിനെ എെസിയുവിലേക്ക് മാറ്റേണ്ട സാഹചര്യമില്ലെന്ന്് ഡോക്ടർമാർ അറിയിച്ചു.










<

JEEVAN TV NEWS

JEEVAN TV NEWS