jeevan news online

വാർത്തകൾ വിശദമായി

കണ്ണൂര്‍ പോലീസ് സഹകരണ സൊസൈറ്റി പ്രസിഡന്റ് സ്ഥാനത്തു നിന്നും യാതൊരു മുന്നറിയിപ്പുമില്ലാതെ എസ്.പി യതീഷ് ചന്ദ്രയെ മാറ്റി.


കണ്ണൂര്‍ പോലീസ് സഹകരണ സൊസൈറ്റി പ്രസിഡന്റ് സ്ഥാനത്തു നിന്നും യാതൊരു മുന്നറിയിപ്പുമില്ലാതെ എസ്.പി യതീഷ് ചന്ദ്രയെ  മാറ്റി. പകരം മുന്‍ ആഭ്യന്തരമന്ത്രിയുടെ ഗണ്‍മാനെ നിയോഗിച്ചു. ഇതോടെ 3500 ലേറെ പോലീസുകാര്‍ അംഗങ്ങളായുള്ള സൊസൈറ്റിയില്‍ പുതിയ തീരുമാനം വിവാദമാകുകയാണ്. 
1994 ലാണ് സൊസൈറ്റി രൂപം കൊണ്ടത് 'അന്നു മുതല്‍ സൊസൈറ്റിയുടെ എക്‌സ് ഒഫീഷിയോ പ്രസിഡന്റായിരുന്നു ജില്ലാ പൊലിസ് മേധാവി.എന്നാല്‍ രഹസ്യ നീക്കത്തിലൂടെ എസ്.പിയെ നീക്കിയാണ് മുന്‍ ആഭ്യന്തര മന്ത്രിയുടെ ഗണ്‍മാനായിരുന്ന പ്രജീഷിനെ തല്‍സ്ഥാനത്ത് നിയോഗിച്ചത്. അതത് സമയത്തുള്ള പൊലിസ് മേധാവി പ്രസിഡന്റായിരിക്കണമെന്ന സൊ സെറ്റിയുടെ ബൈലോ രഹസ്യമായി ഭേദഗതി ചെയ്യുകയായിരുന്നു.കഴിഞ്ഞ വാര്‍ഷിക പൊതുയോഗത്തിന് ശേഷംബൈലോ ഭേദഗതി രഹസ്യമായി ഉള്‍പ്പെടുത്തി മിനുട്‌സ് തയ്യാറാക്കിയതെന്നാണ് പൊലിസിലെ ഒരു വിഭാഗം ഉന്നയിക്കുന്ന ആക്ഷേപം.
എസ്.പി അറിയാതെ ഇതു ജില്ലാ സഹകരണ രജിസ്ട്രാര്‍ക്ക് നേരിട്ടു കണ്ടു കൊടുത്താണ് എസ്.പിയെ മാറ്റാനുള്ള നീക്കത്തിന് കളമൊരുക്കിയത്.തുടര്‍ന്ന് ഈ ബൈലോ ഭേദഗതി രഹസ്യമാക്കി വെച്ച് കഴിഞ്ഞ13 ന് എസ്.പിയെ ഒഴിവാക്കി. ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് പ്രജീഷിനെ പ്രസിഡന്റായി തെരഞ്ഞെടുക്കുകയായിരുന്നു.
ജില്ലയിലെ 3500ലേറെ പൊലിസുകാരാണ് സൊസൈറ്റിയിലെ അംഗങ്ങള്‍ ഭരണ സമിതിയെ മാറ്റാനുള്ള ബൈലോ ഭേദഗതി അടുത്ത ഭരണ സമിതിക്ക് മാത്രമേ പ്രാവര്‍ത്തികമാക്കാന്‍ അധികാരമുള്ളെന്ന ചട്ടം നിലനില്‍ക്കവേയാണ് ഭരണസ്വാധീനം ഉപയോഗിച്ച് രാഷ്ട്രീയ താല്‍പര്യങ്ങള്‍ നടപ്പിലാക്കാന്‍ പൊലിസുകാരനെ പ്രസിഡന്റാക്കിയതെന്നാണ് ആരോപണം.
 
ജീവന്‍ ന്യൂസ് കണ്ണൂര്‍










<

JEEVAN TV NEWS

JEEVAN TV NEWS