jeevan news online

വാർത്തകൾ വിശദമായി

ബിജെപി അണ്ണാ ഡിഎംകെ ബന്ധം ഉലയുന്നതിനിടെ തമിഴ്‌നാട് സന്ദര്‍ശിക്കാനൊരുങ്ങി അമിത് ഷാ.


ബിജെപി അണ്ണാ ഡിഎംകെ ബന്ധം ഉലയുന്നതിനിടെ തമിഴ്‌നാട് സന്ദര്‍ശിക്കാനൊരുങ്ങി അമിത് ഷാ. ശനിയാഴ്ചയാണ് അമിത്ഷാ ചെന്നൈയിലെത്തുക. 
കേന്ദ്ര ആഭ്യന്തരമന്ത്രിയായി ചുമതല ഏറ്റെടുത്തശേഷം ഇതാദ്യമായാണ് അമിത് ഷാ ചെന്നൈയില്‍ എത്തുന്നത്. അണ്ണാ ഡിഎംകെയുമായി സഖ്യം തുടരുന്ന കാര്യത്തില്‍ സംസ്ഥാനനേതാക്കളുമായി അമിത് ഷാ ചര്‍ച്ച നടത്തും. നടന്‍ രജനീകാന്തുമായും അമിത്ഷാ കൂടിക്കാഴ്ച നടത്തിയേക്കും. കോര്‍കമ്മിറ്റി അംഗങ്ങള്‍, സംസ്ഥാനസമിതി അംഗങ്ങള്‍, മണ്ഡലം ഭാരവാഹികള്‍ തുടങ്ങിയവരുമായി അമിത് ഷാ പ്രത്യേകം ചര്‍ച്ച നടത്തും .സര്‍ക്കാര്‍ പരിപാടികളിലും പങ്കെടുക്കും. ഏറെ നിര്‍ണ്ണായക തീരുമാനങ്ങള്‍ അമിത് ഷായുടെ തമിഴ്‌നാട് സന്ദര്‍ശനത്തില്‍ എടുക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. രജനീകാന്തിനോട് കൂടിക്കാഴ്ചയ്ക്ക് ബിജെപി നേതാക്കള്‍ സമയം ചോദിച്ചിട്ടുണ്ട്. അമിത് ഷാ രജനികാന്ത് കൂടിക്കാഴ്ച സാധ്യമായേക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുമുണ്ട്. 
 
നാഷണല്‍ ഡെസ്‌ക് ജീവന്‍
 
 










<

JEEVAN TV NEWS

JEEVAN TV NEWS