jeevan news online

വാർത്തകൾ വിശദമായി

പന്ത്രണ്ടാമത് ബ്രിക്‌സ് ഉച്ചകോടി ഇന്ന്.


പന്ത്രണ്ടാമത് ബ്രിക്‌സ് ഉച്ചകോടി ഇന്ന്. അതിര്‍ത്തിസംഘര്‍ഷം രൂക്ഷമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോഡിയും ചൈനീസ് പ്രസിഡന്റ് ഷിജിന്‍ പിംഗും ഉച്ചകോടിയില്‍ വീഡിയോ കോണ്‍ഫ്രന്‍സിലൂടെ മുഖാമുഖമെത്തും. റഷ്യയിലെ സെന്റ്പീറ്റേഴ്‌സ് ബര്‍ഗില്‍ നടക്കുന്ന ഉച്ചകോടിയില്‍ ഭീകരവാദം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും. 
കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷം കുറയ്ക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയും ചൈനീസ് പ്രസിഡന്റ് ഷിജിന്‍ പിങ്ങും ഇന്ന് വീണ്ടും മുഖാമുഖമെത്തുന്നത്. വീഡിയോ കോണ്‍ഫ്രന്‍സിലൂടെ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിലാണ് ഇരുനേതാക്കളും കാണുക. ആഗോള സ്ഥിരത, സുരക്ഷാ സഹകരണം, വളര്‍ച്ച എന്നിവയാണ് പന്ത്രണ്ടാമത് ബ്രിക്‌സ് ഉച്ചകോടിയുടെ പ്രധാന ചര്‍ച്ചാവിഷയം. ലോക ജനസംഖ്യയുടെ പകുതിയും ഉള്‍പ്പെടുന്ന ബ്രസീല്‍, ചൈന, റഷ്യ, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ബ്രിക്‌സിലെ അംഗങ്ങള്‍. കോവിഡ് പശ്ചാത്തലത്തില്‍ നടക്കുന്ന ഉച്ചകോടിയില്‍ മഹാമാരിയുടെ ആഘാതം കുറയ്ക്കാനുള്ള നടപടികള്‍, വ്യാപാരം, ആരോഗ്യം, ഊര്‍ജ്ജം എന്നിവ ചര്‍ച്ചയാവുമെന്ന് ഉച്ചകോടിയുടെ അധ്യക്ഷസ്ഥാനത്തുള്ള റഷ്യ അറിയിച്ചു. ഉച്ചകോടിയെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ പരസ്പര സഹകരണമഭ്യര്‍ഥിക്കുമെന്നാണ് സൂചന. 
 
ഇന്റര്‍നാഷണല്‍ ഡെസ്‌ക് ജീവന്‍










<

JEEVAN TV NEWS

JEEVAN TV NEWS