jeevan news online

വാർത്തകൾ വിശദമായി

പെരിയ ഇരട്ടക്കൊലപാതക കേസ്; സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.


പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് വിട്ട കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അന്വേഷണം സംബന്ധിച്ച് സീല്‍വെച്ച കവറില്‍ ഒരു റിപ്പോര്‍ട്ട് സിബിഐ സുപ്രീംകോടതിയില്‍ നല്‍കിയിട്ടുണ്ട്. അന്വേഷവുമായി മുന്നോട്ടുപോകുന്നതിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു സഹകരണവും ഇല്ല, കേസ് ഡയറി ഉള്‍പ്പടെയുള്ള രേഖകള്‍ കൈമാറിയില്ല തുടങ്ങിയ വിവരങ്ങള്‍ ഈ റിപ്പോര്‍ട്ടില്‍ ഉണ്ട്. സിബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. സിബിഐ നിലപാട് തന്നെയാകും കേസില്‍ നിര്‍ണായകം. കഴിഞ്ഞ ഫെബ്രുവരിയിലാണ് കാസര്‍കോട് ജില്ലയിലെ പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിനെയും ശരത്‌ലാലിനെയും ഒരു സംഘം കൊലപ്പെടുത്തിയത്.










<

JEEVAN TV NEWS

JEEVAN TV NEWS