jeevan news online

വാർത്തകൾ വിശദമായി

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ജാമ്യപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വിധിപറയും.


മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ജാമ്യപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വിധിപറയും. അതേസമയം ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ ചോദ്യംചെയ്യാന്‍ അനുമതിതേടി വിജിലന്‍സ് ഇന്ന് കോടതിയെ സമീപിക്കും
കള്ളപ്പണക്കേസില്‍ ഇ.ഡിയുടെ താല്‍പ്പര്യപ്രകാരം ചില രാഷ്ട്രീയനേതാക്കളുടെ പേരു പറയാത്തതിനാലാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് ശിവശങ്കര്‍ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അര്‍ദ്ധസത്യങ്ങളും കള്ളങ്ങളും കൂട്ടിച്ചേര്‍ത്ത് ഇ.ഡി കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കാണിച്ചായിരുന്നു ശിവശങ്കര്‍ കഴിഞ്ഞദിവസം വിശദീകരണക്കുറിപ്പ് നല്‍കിയത്. സ്വപ്നയുമായും കുടുംബവുമായും അടുപ്പമുണ്ടായിരുന്നു. സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിയില്ല. സംസ്ഥാനത്തെ ഭരണത്തലവനുമായി അടുപ്പമുള്ള പദവിയിലിരുന്നതിനാല്‍ കേസിലേക്ക് വലിച്ചിഴച്ചെന്നും, രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് തന്നെ കുടുക്കുന്നതെന്നുമാണ് ശിവശങ്കറിന്റെ ആരോപണം. ഇന്ന് ജാമ്യം കിട്ടിയില്ലെങ്കില്‍ 26 വരെ ശിവശങ്കറിന് ജയിലില്‍ കഴിയേണ്ടിവരും. അങ്ങനയെങ്കില്‍ കസ്റ്റംസ് അറസ്റ്റ് രേഖപ്പെടുത്താനും എന്‍.ഐ.എ വീണ്ടും ചോദ്യം ചെയ്യാനും സാദ്ധ്യതയുണ്ട്. അതേസമയം ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ഇന്ന് കോടതിയെ സമീപിക്കും. എറണാകുളം സെഷന്‍സ് കോടതിയിലാണ് ഹര്‍ജി സമര്‍പ്പിക്കുക. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥനായ ഖാലിദ് അലിയ്ക്ക് സന്തോഷ് ഈപ്പന്‍ കമ്മിഷനായി നല്‍കിയ ഡോളര്‍ വിശദാംശങ്ങള്‍ ഇന്ന് കൊച്ചിയിലെ ആക്‌സിസ് ബാങ്കില്‍നിന്ന് വിജിലന്‍സ് ശേഖരിക്കും.
 
ന്യൂസ് ഡെസ്‌ക് ജീവന്‍










<

JEEVAN TV NEWS

JEEVAN TV NEWS