jeevan news online

വാർത്തകൾ വിശദമായി

ശബരിമലയില്‍ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് തുടക്കം.


ശബരിമലയില്‍ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് തുടക്കം. സന്നിധാനത്തും മാളികപ്പുറത്തും പുതിയതായി സ്ഥാനമേറ്റ മേല്‍ശാന്തിമാര്‍ ശ്രീകോവില്‍ തുറന്ന് ദീപം തെളിച്ചു. 
മണ്ഡലകാലത്തിന് തുടക്കംകുറിച്ച് അയ്യപ്പക്ഷേത്രനട ഇന്നലെ വൈകീട്ട് തുറന്നെങ്കിലും ഇന്ന് പുലര്‍ച്ചെ മുതലാണ് ഭക്തരെ കടത്തിവിട്ട് തുടങ്ങിയത്. വെര്‍ച്വല്‍ ക്യൂവഴി ബുക്ക് ചെയ്തവര്‍ക്കുമാത്രമാണ് അവസരം. കൊടുങ്ങല്ലൂര്‍ പൊയ്യ വാരിക്കാട്ട് മഠത്തില്‍ വി.കെ.ജയരാജ് പോറ്റി ശബരിമലയിലും അങ്കമാലി വേങ്ങൂര്‍ മൈലക്കൊട്ടത്ത് മന ജനാര്‍ദനന്‍ നമ്പൂതിരി മാളികപ്പുറത്തും പുതിയ മേല്‍ശാന്തിമാരായി സ്ഥാനമേറ്റു. ഇവരെ അതത് ക്ഷേത്രങ്ങളുടെ സോപാനത്തിരുത്തി തന്ത്രി കണ്ഠരര് രാജീവരുടെ കാര്‍മികത്വത്തില്‍ ഒറ്റക്കലശം പൂജിച്ച് അഭിഷേകം ചെയ്തു. തുടര്‍ന്ന് മൂലമന്ത്രവും പൂജാവിധികളും ഉപദേശിച്ചു. കാലാവധി പൂര്‍ത്തിയാക്കിയ മേല്‍ശാന്തി എ.കെ.സുധീര്‍ നമ്പൂതിരി മലയിറങ്ങി
ഡിസംബര്‍ 26നാണ് മണ്ഡലപൂജ. അന്ന് രാത്രി 10ന് നട അടയ്ക്കും. മകരവിളക്ക് പൂജകള്‍ക്കായി ഡിസംബര്‍ 30ന് തുറക്കും. ജനുവരി 14നാണ് മകരവിളക്ക്. 19ന് വൈകിട്ടുവരെ ദര്‍ശനമുണ്ട്. തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി 20ന് നട അടയ്ക്കും.
 
 
ജീവന്‍ ന്യൂസ് ശബരിമല
 










<

JEEVAN TV NEWS

JEEVAN TV NEWS