jeevan news online

വാർത്തകൾ വിശദമായി

ബിഹാറില്‍ നിതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.


ബിഹാറില്‍ നിതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഏഴാംതവണയാണ് നിതീഷ് കുമാര്‍ ബിഹാറിന്റെ മുഖ്യമന്ത്രിയാകുന്നത്. വൈകിട്ട് നാലരയ്ക്കാണ് സത്യപ്രതിജ്ഞ.
ജെ.ഡി.യുവിന് സീറ്റ് കുറഞ്ഞതിനാല്‍ നിതീഷ്‌കുമാര്‍ പാവ മുഖ്യമന്ത്രിയാകുമെന്ന ഭയം എന്‍.ഡി.എയില്‍ ഉരുണ്ടുകൂടിയിരുന്നു. ഈ പ്രതിസന്ധി പരിഹരിച്ചതോടെയാണ് ഇന്നത്തെ സത്യപ്രതിജ്ഞ. മന്ത്രിപദവികള്‍ തുല്യമായി വീതിക്കാമെന്ന ഉറപ്പ് ബിജെപി നല്‍കിയതോടെ ഇന്നലെ ചേര്‍ന്ന എന്‍ഡിഎ എംഎല്‍എമാരുടെ യോഗത്തില്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ നിതീഷ് തയ്യാറാവുകയായിരുന്നു. നിതീഷിനൊപ്പം രണ്ട്‌പേര്‍ ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. വര്‍ഷങ്ങളോളം ബിജെപിയുടെ മുഖമായിരുന്ന നിലവിലെ ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോഡി സത്യപ്രതിജ്ഞ ചെയ്യില്ല. പകരം ബിജെപി എംഎല്‍എ തര്‍കിഷോര്‍ പ്രസാദ് ഉപമുഖ്യമന്ത്രിയായേക്കും. തര്‍കിഷോര്‍ പ്രസാദിനെ നിയമസഭാകക്ഷി നേതാവായും രേണുദേവിയെ ഉപനേതാവായും ബിജെപി തെരഞ്ഞെടുത്തു.
വൈകീട്ട് നാലരക്കാണ് നിതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക. 
 
 
നാഷണല്‍ ഡെസ്‌ക്ക് ജീവന്‍
 
 










<

JEEVAN TV NEWS

JEEVAN TV NEWS