jeevan news online

വാർത്തകൾ വിശദമായി

കോഴിക്കോട് കോവിഡ് രോഗിയെ ആശുപത്രിയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി.


കോഴിക്കോട് കോവിഡ് രോഗിയെ ആശുപത്രിയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. അത്തോളി ഉള്ള്യേരിയിലെ മലബാര്‍ മെഡിക്കല്‍കോളേജില്‍ ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ആശുപത്രി ജീവനക്കാരനെതിരെയാണ് പരാതി. പരാതിക്കാരിയുടെ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും. വിശദാംശങ്ങളുമായി അജീഷ് അത്തോളി ചേരുന്നു
യുവതിയെ കഴിഞ്ഞ വ്യാഴാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ മാതാപിതാക്കളെയും പിന്നീട് കോവിഡ് പോസിറ്റീവായി ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിതാവ് ഹൃദ്രോഗിയായതിനാല്‍ മാതാവിനൊപ്പം ഒരു മുറിയില്‍ സൗകര്യം ചെയ്തുകൊടുക്കണമെന്ന് യുവതി ആശുപത്രി അധികൃതരോട് അഭ്യര്‍ഥിച്ചിരുന്നു. ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി യുവതി മുറിയില്‍ തിരിച്ചെത്തിയപ്പോഴാണ് ആശുപത്രി ജീവനക്കാരനായ അശ്വിന്‍ യുവതിയെ ശല്യംചെയ്യാന്‍ തുടങ്ങിയത്. ആശുപത്രിയിലെ രജിസ്റ്ററില്‍നിന്ന് യുവതിയുടെ നമ്പര്‍ ശേഖരിച്ച അശ്വിന്‍ ആദ്യം വാട്‌സാപ്പിലേക്ക് നിരന്തരം അശ്ലീലച്ചുവയുള്ള സന്ദേശങ്ങള്‍ അയച്ചു. മോശമായ രീതിയില്‍ സന്ദേശമയക്കുന്നത് തുടര്‍ന്നതോടെ യുവതി ഡോക്ടര്‍മാരെ പരാതി അറിയിച്ച് മുറിയില്‍ തിരിച്ചെത്തി. ഇതിനുപിന്നാലെയാണ് പി.പി.ഇ. കിറ്റ് ധരിച്ചെത്തിയ ജീവനക്കാരന്‍ ഡോക്ടറെ കാണാനെന്ന് പറഞ്ഞ് യുവതിയെ ആളൊഴിഞ്ഞ ഭാഗത്തേക്ക് കൂട്ടിക്കൊണ്ടുപോയത്.. ഇവിടെവെച്ച് അശ്വിന്‍ തന്നെ കയറിപിടിക്കാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. സംഭവത്തില്‍ അത്തോളി പോലീസ് യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.










<

JEEVAN TV NEWS

JEEVAN TV NEWS