jeevan news online

വാർത്തകൾ വിശദമായി

നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.


നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സ!ര്‍ക്കാരിന്റെ ആവശ്യത്തെ പിന്തുണച്ച്, ആക്രമണത്തിന് ഇരയായ നടിയും കോടതിയിലെത്തും. പ്രാഥമികവാദം കേട്ട കോടതി വിചാരണ തല്‍ക്കാലത്തേക്ക് തടഞ്ഞിരുന്നു. കൊച്ചിയിലെ വിചാരണക്കോടതി മുന്‍വിധിയോടെയാണ് കാര്യങ്ങളെ സമീപിക്കുന്നതെന്നും തെളിവുകള്‍ വേണ്ടവിധം രേഖപ്പെടുത്തുന്നില്ലെന്നുമാണ് പ്രോസിക്യൂഷന്‍ ആരോപണം. കേസ് അട്ടിമറിക്കാന്‍ എട്ടാം പ്രതിയായ ദിലീപ് ശ്രമിച്ചെന്നും ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയെടുത്തില്ലെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.










<

JEEVAN TV NEWS

JEEVAN TV NEWS