jeevan news online

വാർത്തകൾ വിശദമായി

മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് ചോദ്യംചെയ്യും.


സ്വര്‍ണ്ണക്കടത്ത്, ഡോളര്‍ ഇടപാടുകളില്‍ മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് ചോദ്യംചെയ്യും. രാവിലെ പത്തുമുതല്‍ വൈകിട്ട് അഞ്ചുവരെ എറണാകുളം ജില്ലാജയിലില്‍ ചോദ്യംചെയ്യാനാണ് അനുമതി. 
സ്വര്‍ണ്ണക്കടത്തിലടക്കം ശിവശങ്കറിന്റെ ഒത്താശയുണ്ടായിരുന്നെന്ന സ്വപ്ന സുരേഷിന്റെ മൊഴി എന്‍ഫോഴ്‌സ്‌മെന്റിന് ലഭിച്ച പശ്ചാത്തലത്തിലാണ് കസ്റ്റംസ് നീക്കം. കേസില്‍ റിമാന്‍ഡ് പ്രതിയായി ജയിലിലുള്ള ശിവശങ്കറിനെ സ്വര്‍ണ്ണക്കടത്ത്, ഡോളര്‍ക്കടത്ത് കേസുകളില്‍ കസ്റ്റംസ് പ്രതിചേര്‍ത്തേക്കും. ചോദ്യംചെയ്യലിനുശേഷം സാമ്പത്തിക കുറ്റകൃത്യകേസുകള്‍ പരിഗണിക്കുന്ന കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നീക്കം. സ്വര്‍ണ്ണക്കടത്ത് കേസില്‍ ശിവശങ്കര്‍ സംശയ നിഴലിലാണെന്നാണ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ കസ്റ്റംസ് പറയുന്നത്. ഡോളര്‍കടത്ത് കേസിനെക്കുറിച്ചും കസ്റ്റംസ് ചോദിച്ചറിയും. ഡിജിറ്റല്‍ തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളുമുണ്ടായേക്കും. നയതന്ത്രബാഗ് വിട്ടുനല്‍കാന്‍ കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണറെ വിളിച്ചത് സംബന്ധിച്ചും ചോദ്യങ്ങളുമുണ്ടാകും. രണ്ടുകേസിലും പ്രതിചേര്‍ക്കാന്‍ അനുമതി ലഭിച്ചാലുടന്‍ അറസ്റ്റിലേക്ക് കടക്കും. ഇ.ഡി.കേസില്‍ ശിവശങ്കറിന് ചൊവ്വാഴ്ച ജാമ്യംലഭിച്ചാലും വീണ്ടും അറസ്റ്റിലാകാനുള്ള സാധ്യതയാണ് തെളിയുന്നത്. 
 
ന്യൂസ് ഡെസ്‌ക് ജീവന്‍










<

JEEVAN TV NEWS

JEEVAN TV NEWS