jeevan news online

വാർത്തകൾ വിശദമായി

മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കംകുറിച്ച് ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. നാളെ രാവിലെ അഞ്ച് മണിമുതലാണ് ഭക്തർക്ക് പ്രവേശനം. പ്രതിദിനം ആയിരംപേർക്കാണ് ദർശനത്തിന് അനുമതി.


മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് മുന്നോടിയായി ഇന്ന് വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി ശബരിമല ക്ഷേത്രനട തുറന്ന് ദീപം തെളിക്കും. ഉപദേവതാ ക്ഷേത്രങ്ങളിലും ദീപം തെളിച്ചശേഷം പതിനെട്ടാം പടിയിറങ്ങി ആഴിയിൽ ദീപം ജ്വലിപ്പിക്കും. തുടർന്ന് നിയുക്ത മേൽശാന്തിമാർ ഇരുമുടിക്കെട്ടുമായി പടികയറി ദർശനം നടത്തും. ദീപാരാധനയ്ക്ക് ശേഷം നിയുക്ത മേൽശാന്തിയായ വി. കെ. ജയരാജ് പോറ്റിയുടെ അവരോധന ചടങ്ങ് ശബരിമല ശ്രീകോവിലിന് മുന്നിൽ നടക്കും. സോപാനത്തിന് മുന്നിൽ പ്രത്യേക പീഠത്തിൽ ഇരുത്തി തന്ത്രി കലശാഭിഷേകം നടത്തിയശേഷം ശ്രീകോവിലിലേക്ക് ആനയിച്ച് മൂലമന്ത്രം പകരും. തുടർന്ന് മാളികപ്പുറം ക്ഷേത്രത്തിൽ നിയുക്ത മേൽശാന്തി എം.എൻ. രജികുമാറിന്റെ അവരോധന ചടങ്ങ് തന്ത്രിയുടെ കാർമ്മികത്വത്തിൽ നടക്കും. നിലവിലെ മേൽശാന്തിമാരായ സുധീർ നമ്പൂതിരിയും എം.എസ്.പരമേശ്വരൻ നമ്പൂതിരിയും രാത്രിയിൽ മലയിറങ്ങും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഇക്കുറിദർശനം. പതിനെട്ടാം പടിയിൽ കൈപിടിച്ചു കയറ്റാൻ പൊലീസ് ഉണ്ടാകില്ല. പതിനെട്ടാംപടിക്ക് താഴെ കൈകാലുകൾ സാനിറൈ്റസ് ചെയ്യാനുള്ള സൗകര്യമുണ്ട്. കൊടിമരച്ചുവട്ടിൽനിന്ന് ഭക്തരെ ഫ്ളൈ ഒാവർ ഒഴിവാക്കി വലതുവശംവഴി മൂന്ന് നിരയായി കടത്തിവിടും. ശ്രീകോവിലിന് പിന്നിൽ നെയ്ത്തേങ്ങ സ്വീകരിക്കാൻ കൗണ്ടറുണ്ട്. മാളികപ്പുറം ദർശനം കഴിഞ്ഞുവരുന്ന പാതയിലെ കൗണ്ടറിൽനിന്ന് ആടിയശിഷ്ടം നെയ്യ് നൽകും. പമ്പയിൽ ബലിതർപ്പണം ഉണ്ടായിരിക്കില്ല. പമ്പയിലോ, സന്നിധാനത്തോ തങ്ങാനും അനുമതിയില്ല. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. മുൻകൂട്ടി ബുക്ക്ചെയ്ത ആയിരംപേർക്കാണ് പ്രതിദിനം ദർശനത്തിന് അനുമതി.










<

JEEVAN TV NEWS

JEEVAN TV NEWS