jeevan news online

വാർത്തകൾ വിശദമായി

ഇന്ത്യൻ സൂപ്പർലീഗിന്റെ ഏഴാം സീസണിൽ മത്സരിക്കാനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം എവേ ജേഴ്സികൾ പുറത്തിറക്കി. ഹ്രസ്വചിത്രത്തിന്റെ മാതൃകയിൽ തയ്യാറാക്കിയ പ്രസന്റേഷൻ വിഡിയോയിലൂടെയാണ് ബ്ലാസ്റ്റേഴ്സ് ഹോംകിറ്റ് അവതരിപ്പിച്ചത്


കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖമുദ്രയായ മഞ്ഞനിറം തന്നെയാണ് ഇത്തവണയും ജെഴ്സിയിലെ പ്രധാനആകർഷണം. മുൻ വർഷങ്ങളെ പോലെ മഞ്ഞയും നീലയും നിറങ്ങൾ തന്നെയാണ് ജെഴ്സിയിൽ ഉള്ളതെങ്കിലും ഡിസൈനിൽ കാര്യമായ വ്യത്യാസം വരുത്തിയിട്ടുണ്ട്. ഡാർക്ക് യെല്ലോ, പ്ലസ് ഡാർക്ക്, ബ്ലൂ കളർ കോമ്പോയിലാണ് ജേഴ്സി അവതരിപ്പിച്ചിരിക്കുന്നത്. മലയാളികളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായ ചക്ക, ചിപ്സ്, പഴംപൊരി, വിഷുക്കണി പൂക്കൾ തുടങ്ങി നിരവധി പരമ്പരാഗതഘടകങ്ങളുടെ കാതലായ, മഞ്ഞ നിറത്തിലൂടെ, കേരളത്തിന്റെ സംസ്കാരത്തെയാണ് കിറ്റ് ആഘോഷിക്കുന്നത്. പരമ്പരാഗത സെറ്റ് മുണ്ടിനെയും സാരിയുടെ കരയെയും പ്രതിനിധീകരിക്കുന്നതാണ് ജേഴ്സിയുടെ വീതിയിലുള്ള സമാന്തരരേഖകൾ. നവംബർ 20ന് ഗോവയിലാണ് ഇത്തവണ എെഎസ്എൽ കിക്ക് ഒാഫ്. ഉദ്ഘാടനമത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എ.ടി.കെ മോഹൻ ബഗാനെ നേരിടും. 26ന് നോർത്ത് ഇൗസ്റ്റ് യുണൈറ്റഡിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം മത്സരം. ഡിസംബർ 13ന് കഴിഞ്ഞ ഐ.എസ്.എൽ സീസണിലെ ചാമ്പ്യന്മാരായ ബംഗളൂരു എ.ഫ്സിയെ കേരളം നേരിടും. കോവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ട സ്റ്റേഡിയങ്ങളിലാകും ഈ സീസണിൽ ഐ.എസ്എൽ മത്സരങ്ങൾ നടക്കുക. കാണികൾക്ക് പ്രവേശനമുണ്ടാകില്ല.










<

JEEVAN TV NEWS

JEEVAN TV NEWS