jeevan news online

വാർത്തകൾ വിശദമായി

തീര്‍ഥാടനകാലത്തിന് ആരംഭംകുറിച്ച് ശബരിമല നട നാളെ വൈകിട്ട് അഞ്ചിന് തുറക്കും


തീര്‍ഥാടനകാലത്തിന് ആരംഭംകുറിച്ച് ശബരിമല നട നാളെ വൈകിട്ട് അഞ്ചിന് തുറക്കും. തീര്‍ഥാടകര്‍ക്ക് തിങ്കളാഴ്ച മുതലെ പ്രവേശനം ഉണ്ടാകു. വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കുമാത്രമാണ് പ്രവേശന അനുമതി.
മുന്‍വര്‍ഷങ്ങളില്‍ പ്രതിദിനം ലക്ഷത്തിനടുത്ത് ആളെത്തിയ സ്ഥാനത്ത് ഇക്കുറി 1000പേര്‍ക്ക് മാത്രമെ ദര്‍ശനത്തിന് അനുമതിയുണ്ടാകൂ. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ദര്‍ശനം. പമ്പയിലൊ, സന്നിദാനത്തോ, വിരിവയ്ക്കാനോ തങ്ങാനൊ അനുമതിയില്ല. തീര്‍ഥാടകര്‍ക്ക് 24മണിക്കൂറിനുള്ളില്‍ പരിശോധന നടത്തിയ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഇതിന് പുറമെ ഭക്തര്‍ക്ക് നേരിട്ട് നെയ്യഭിഷേകത്തിന് അവസരമില്ല. പകരം പ്രസാദം വാങ്ങാം. തീര്‍ഥാടകരെത്തുന്നതില്‍ നിയന്ത്രണമുണ്ടെങ്കലും സുരക്ഷാമുന്‍കരുതല്‍ കര്‍ശനമാണ്. ശനിയാഴ്ച നിലവിലെ മേല്‍ശാന്തിയാണ് നടതുറക്കുക. അന്ന് രാത്രി പുതിയ മേല്‍ശാന്തിയുടെ സ്ഥാനാരോഹണ ചടങ്ങ് സന്നിധാനത്ത് തന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ നടക്കും..വൃശ്ചികം ഒന്നിന് പുതിയ മേല്‍ശാന്തി വി.കെ ജയരാജ് പോറ്റിയാണ് നടതുറക്കുക.

 










<

JEEVAN TV NEWS

JEEVAN TV NEWS