സൗദിയില്‍ പുതിയ 441 കൊറോണ പോസറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് ബാധിച്ച് 20 പേര് കൂടി രാജ്യത്ത് മരിച്ചു. ഗല്ഫില് നിന്നുള്ള വിവരങ്ങളുമായി റിയാദില്‍ നിന്നും ഷംനാദ് കരുനാഗപ്പള്ളി.
സൗദിയില്‍ കോവിഡ് ബാധിച്ച് 20 പേര് കൂടി മരിച്ചു. ഇതോടെ 5,625 പേര് മരണപ്പെട്ടു. പുതിയ 441 പോസറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതര്‍ 3,52,601 ആയി. 7,408 പേര് ചികിത്സയിലാണ്. 454 പേര് കൂടി രോഗമുക്തി നേടി ഇതോടെ, 3,39,568 പേരാണ് മൊത്തം രോഗമുക്തി നേടിയത്. 804 പേരുടെ നില ഗുരുതരമാണ്.
മററ് ജി സി സി രാജ്യങ്ങളിലെ കോവിഡ് കണക്കുകള്‍ പരിശോധിച്ചാല്‍ യു.എ ഇല് 1,226 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 147,961 ആയി. പുതിയ 5 മരണവും റിപ്പോര്‍ട്ട് ചെയ്തു, ആകെ മരിച്ചവരുടെ എണ്ണം 528 ആയി. 668 പേര് കൂടി രോഗമുക്തി നേടി ഇതോടെ, 1,41,883 പേരാണ് മൊത്തം രോഗമുക്തി നേടിയത്.
കുവൈറ്റില്‍ 718 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 1,35,650 ആയി. പുതിയ 3 മരണവും റിപ്പോര്‍ട്ട് ചെയ്തു, ആകെ മരിച്ചവരുടെ എണ്ണം 833 ആയി.
അതുപോലെ ഖത്തറില്‍ 235 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 1,35,367 ആയി. പുതിയ മരണം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല, ആകെ മരിച്ചവരുടെ എണ്ണം 234 ആയി.
ബഹ്റൈനില്‍ നിലവിലെ കണക്കനുസരിച്ച് രോഗബാധിതരുടെ എണ്ണം 84,192 ഉൂം ആകെ മരണം 332 ഉൂം ആയി.