jeevan news online

വാർത്തകൾ വിശദമായി

ഇന്ന് ലോക പ്രമേഹദിനം.


ഇന്ന് ലോക പ്രമേഹദിനം. ലോകത്ത് പത്തില്‍ ഒരാള്‍ക്ക് പ്രമേഹം പിടിപെടുന്നുവെന്നാണ് പഠനങ്ങള്‍. 
ലോകത്ത് കടുത്ത ആരോഗ്യപ്രശ്‌നമായിരിക്കയാണ് ഇന്ന് പ്രമേഹവും. എന്നാല്‍ എണ്‍പത് ശതമാനം പ്രമേഹവും നിയന്ത്രണവിധേയമാക്കാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. ഭക്ഷണക്രമത്തിലൂടെയും വ്യായാമത്തിലൂടെയും പ്രമേഹം നിയന്ത്രിക്കാനാകും. കോവിഡ് കാലത്ത് പ്രമേഹരോഗികള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.കേരളത്തിലും പ്രമേഹ രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കായാണ. അതിനാല്‍ തന്നെ മലയാളികളുടെ ഭക്ഷണശീലം. മാറണം എന്നും അഭിപ്രായം ശക്തമാണ്. പ്രമേഹമില്ലെങ്കിലും ശരിയായ ഭക്ഷണക്രമം ശീലിക്കണമെന്നാണ് ആരോഗ്യവിദഗ്ധരുടെ നിര്‍ദേശം. പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം. അതുപോലെ പ്രധാനപ്പെട്ടതാണ് വ്യായാമവും. ആയാസമില്ലാത്ത വ്യായാമവും  ശീലമാക്കിയാല്‍ പ്രമേഹം നിയന്ത്രിക്കാം.

 










<

JEEVAN TV NEWS

JEEVAN TV NEWS