jeevan news online

വാർത്തകൾ വിശദമായി

നവകേരള പീപ്പിള്‍സ് പാര്‍ട്ടിയുമായി നടന്‍ ദേവന്‍.


നവകേരള പീപ്പിള്‍സ് പാര്‍ട്ടിയുമായി നടന്‍ ദേവന്‍.. ജനാധിപത്യത്തിലൂടെ സോഷ്യലിസം നടപ്പാക്കുകയും, അതുവഴി സമത്വം ഉറപ്പാക്കുകയുമാണ് പാര്‍ട്ടിയുടെ ലക്ഷ്യം.
പിണറായി വിജയന്‍ കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കുമെന്നും, സ്വര്‍ണ്ണക്കടത്ത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് മലയാളികളുടെ ആത്മാഭിമാനത്തെ ചോദ്യംചെയ്യുന്നതാണെന്നും നടന്‍ ദേവന്‍ പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസില്‍ താരസംഘടനയായ അമ്മയുടെ നിലപാട് ശരിയല്ല. തന്റെ നേതൃത്ത്വത്തില്‍ രൂപീകരിച്ച നവകേരള പീപ്പിള്‍സ് പാര്‍ട്ടിയുടെ നയങ്ങള്‍ വിശദീകരിച്ച് കൊച്ചിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
അമ്മയിലായാലും, കേരള രാഷ്ട്രീയത്തില്‍ ആയാലും, തിരുത്തലുകള്‍ അനിവാര്യമാണ്. തദ്ദേശ സ്വയഭരണ തിരഞ്ഞെടുപ്പില്‍ സമാന ചിന്താഗതിയുള്ള പ്രാദേശിക പൗരസമിതി സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണയും സഹായവും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ പാര്‍ട്ടി പതാകയുടെ പ്രകാശനവും നടന്നു.

 










<

JEEVAN TV NEWS

JEEVAN TV NEWS