jeevan news online

വാർത്തകൾ വിശദമായി

ഇന്ന് ദീപാവലി. കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ വീടുകളില്‍ തന്നെയാണ് ആഘോഷം.


ഇന്ന് ദീപാവലി. കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ വീടുകളില്‍ തന്നെയാണ് ആഘോഷം. 
നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് നിറപ്പൊലിമയേകുന്ന പടക്കങ്ങള്‍ ഒഴിവാക്കിയാണ് ആഘോഷം. ഉത്സവാന്തരീക്ഷത്തില്‍ നിറയുന്ന മട്ടാഞ്ചേരി ഉത്തരേന്ത്യന്‍ തെരുവുകളിലെ ദീപകാഴ്ചകള്‍ ഇത്തവണ വീടുകളില്‍ മാത്രം. ദര്‍ഗകളിലും ക്ഷേത്രങ്ങളിലും നിയന്ത്രണം. എങ്കിലും രംഗോലിയും പേടയും ലഡുവുമൊക്കെയായി വീടുകളില്‍ ദീപോത്സവത്തിന് കുറവില്ല.>റെഡിമെയ്ഡ് സ്വീറ്റ് ബോക്‌സുകളാണ് പല വീടുകളിലും ഇടംപിടിച്ചിരിക്കുന്നത്. വര്‍ഷങ്ങളായി മട്ടാഞ്ചേരിയില്‍ കഴിയുന്ന ഉത്തരേന്ത്യന്‍ കുടുംബങ്ങള്‍ക്ക് ദീപാവലി ഒത്തുകൂടലിന്റെ ദിനം കൂടിയാണ്. കൊവിഡ് വ്യാപനം കാരണം കൂടുതല്‍ കുടുംബങ്ങളിലും അധികം ഒത്തുചേരലുകളില്ല. ഹരിത െ്രെടബ്യുണലിന്റെ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ മൂന്ന് മണിക്കൂര്‍ മാത്രമാണ് പടക്കം പൊട്ടിക്കാന്‍ അനുവാദം. ഇത്തവണത്തെ ദീപോത്സവം കൊവിഡ് മഹാമാരിക്ക് എതിരായ പുതുവെളിച്ചത്തിന്റെ തുടക്കമാകുമെന്ന പ്രതീക്ഷയിലാണ് ഏവരും പ്രധാനമന്ത്രിയുടെ ഇത്തവണത്തെയും ദീപാവലി ആഘോഷം സൈനികര്‍ക്കൊപ്പമാണ്. കഴിഞ്ഞ ആറ് വര്‍ഷമായി അതിര്‍ത്തി കാക്കുന്ന ധീരന്മാര്‍ക്കൊപ്പമാണ് ദീപാവലി ദിനം പ്രധാനമന്ത്രി ചെലവഴിക്കുന്നത്. മധുരം വിതരണം ചെയ്തും, സൈനികര്‍ക്ക് ആശംസകള്‍ നേര്‍ന്നുമാണ് മോഡി മടങ്ങുന്നത്. ഇത്തവണ ദീപാവലി ദിനത്തില്‍ സൈനികര്‍ക്കായി ഒരു ദീപം എല്ലാവരും തെളിക്കണമെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. 










<

JEEVAN TV NEWS

JEEVAN TV NEWS