jeevan news online

വാർത്തകൾ വിശദമായി

രാജ്യം സമാനതകളില്ലാത്ത സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് റിസര്‍വ് ബാങ്കിന്റെ പഠന റിപ്പോര്‍ട്ട്.


രാജ്യം സമാനതകളില്ലാത്ത സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് റിസര്‍വ് ബാങ്കിന്റെ പഠന റിപ്പോര്‍ട്ട്. സാങ്കേതിക മാന്ദ്യം ഇതിനോടകം ആരംഭിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാതത്തില്‍ തന്നെ ജിഡിപി 8.6ശതമാനം ചുരുങ്ങിയെന്നാണ് കണ്ടെത്തല്‍. ചരിത്രത്തിലെ ഏറ്റവും വലിയ മാന്ദ്യം വരുന്നുവെന്നാണ് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ഉള്‍പ്പടെ നടത്തിയ പഠന റിപ്പോര്‍ട്ട് രാജ്യത്തിന് മുന്നറിയിപ്പ് നല്‍കുന്നത്. വിവിധ കാരണങ്ങളാല്‍ കിതച്ചുനിന്നിരുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ കോവിഡ് കൂടി ബാധിച്ചത് ഇരുട്ടടിയായി എന്നും പഠനം വ്യക്തമാക്കുന്നു

 










<

JEEVAN TV NEWS

JEEVAN TV NEWS