jeevan news online

വാർത്തകൾ വിശദമായി

ബിഹാറില്‍ ഇഞ്ചോടിഞ്ച് പോരാ'ത്തിനൊടുവില്‍ എന്‍ഡിഎ സഖ്യം അധികാരം നിലനിര്‍ത്തി


ബിഹാറില്‍ ഇഞ്ചോടിഞ്ച് പോരാ'ത്തിനൊടുവില്‍ എന്‍ഡിഎ സഖ്യം അധികാരം നിലനിര്‍ത്തി. 243അംഗ സഭയില്‍ 125സീറ്റുകള്‍ നേടിയാണ് എന്‍ഡിഎ സഖ്യം ഭരണത്തുടര്‍ച്ച നേടിയത്. ആര്‍ജെഡിയും കോഗ്രസും ഇടതുപാര്‍'ികളും ഉള്‍പ്പെടു മഹാഗഡ്ബന്ധന്‍ 110 സീറ്റുകള്‍ നേടി. എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ അപ്രസക്തമാക്കിയാണ് എന്‍ഡിഎ വിജയം സ്വന്തമാക്കിയത്. അതേസമയം വോ'െണ്ണലില്‍ ക്രമക്കേട് ആരോപിച്ച് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് മഹാസഖ്യം. 
ബിഹാര്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ 75 സീറ്റ് നേടിയ ആര്‍ജെഡിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. കഴിഞ്ഞ തവണ 80 സീറ്റാണ് ആര്‍ജെഡി നേടിയത്. തൊ'ുപിില്‍ 74 സീറ്റുമായി ബിജെപി വലിയ രണ്ടാമത്തെ കക്ഷിയായി. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാര്‍'ിയായ ജെഡിയു 43 സീറ്റുകളിലൊതുങ്ങി. ഭരണം നിലനിര്‍ത്തിയെങ്കിലും രാഷ്ട്രീയമായി കനത്ത തിരിച്ചടിയാണ് ജെഡിയു നേരി'ത്. കോഗ്രസിനും കനത്ത തിരിച്ചടി നേരി'ു. 70 സീറ്റില്‍ മത്സരിച്ച കോഗ്രസ് വെറും 19 സീറ്റിലാണ് ജയിച്ചത്. അതേസമയം, ഇടതുപാര്‍'ികള്‍ അപ്രതീക്ഷിത മുറ്റേം നടത്തി. മത്സരിച്ച 29 സീറ്റില്‍ 15ലും ഇടതുപാര്‍'ികള്‍ ജയിച്ചു. സിപിഎമ്മും സിപിഐയും രണ്ട് സീറ്റ് വീതം നേടിയപ്പോള്‍ സിപിഐ(എംഎല്‍) 11 സീറ്റ് നേടി. കറുത്ത കുതിരയാകുമെ പ്രതീക്ഷിച്ച ചിരാഗ് പാസ്വാന്റെ എല്‍ജെപിക്ക് വലിയ നേ'മുണ്ടാക്കാനായില്ല. ഒരു സീറ്റ് മാത്രമാണ് നേടാനായത്. അവസാന നിമിഷം നിതീഷ് കുമാറുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍് എന്‍ഡിഎ വി' എല്‍ജെപി ജെഡിയുവിനെതിരെ എല്ലാസീറ്റിലും മത്സരിക്കുകയും ബിജെപിക്ക് പിന്തുണ നല്‍കുകയും ചെയ്തു. മുസ്ലിം സ്വാധീന പ്രദേശങ്ങളില്‍ അസറുദ്ദീന്‍ ഒവൈസിയുടെ പാര്‍'ിയും നേ'മുണ്ടാക്കി. ബിഎസ്പി, ആര്‍എല്‍എസ്പി പാര്‍'ികളുമായി സഖ്യമുണ്ടാക്കിയാണ് ഒവൈസി മത്സരിച്ചത്. ഒവൈസിയുടെ പാര്‍'ിയായ ആള്‍ ഇന്ത്യ മജ്‌ലിസിലെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ അഞ്ച് സീറ്റ് നേടിയപ്പോള്‍ ബിഎസ്പി ഒരു സീറ്റ് നേടി. 233 സീറ്റുകളില്‍ ഇവര്‍ മത്സരിച്ചു. എന്‍ഡിഎ സഖ്യകക്ഷികളായ ഹിന്ദുസ്ഥാനി അവാംമോര്‍ച്ച, വിഐപി പാര്‍'ികള്‍ നാല് സീറ്റ് വീതം നേടി. ഒരുസ്വതന്ത്രനും വിജയിച്ചു.










<

JEEVAN TV NEWS

JEEVAN TV NEWS