jeevan news online

വാർത്തകൾ വിശദമായി

ബിഹാർ നിയമസഭാതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. മഹാസഖ്യമാണ് മുന്നിട്ട് നിൽക്കുന്നത്.


ഐക്യ ജനതാദൾനേതാവ് നിതീഷ്കുമാർ നാലാംവട്ടവും മുഖ്യമന്ത്രി ആകുമോ, അല്ലെങ്കിൽ മാറ്റത്തിന് വോട്ട് ചോദിച്ച യുവാവ് തേജസ്വി യാദവ് അധികാരം നേടുമോ എന്നറിയാൻ ഇനി മണിക്കൂറുകൾമാത്രം. മിക്ക എക്സിറ്റ്പോൾ ഫലങ്ങളും ആർജെഡി നേതൃത്വം നൽകുന്ന മഹാസഖ്യം ഭരണത്തിൽ എത്തുമെന്ന് പ്രവചിച്ചുകഴിഞ്ഞു. ബി.ജെ.പിയും ജെ.ഡി.യുവും ചേർന്ന എൻ.ഡി.എ നൂറുസീറ്റുകൾ പോലും നേടില്ലെന്നും വ്യക്തമാക്കുന്നു. എക്സിറ്റ്പോൾ ഫലങ്ങൾ പുറത്ത് വന്നതോടെ ആത്മവിശ്വാസത്തിലാണ് മഹാസഖ്യം. ജനവിധി എന്ത്തന്നെ ആയാലും അംഗീകരിക്കണമെന്ന് ആർ.ജെ.ഡി, അണികൾക്ക് ആഹ്വാനം നൽകി. അതിരുകടന്ന ആഹ്ലാദപ്രകടനത്തിലേക്ക് പോകരുതെന്നും എതിർചേരിയിലെ പ്രവർത്തകരോട് മാന്യമായി പെരുമാറണമെന്നും പാർട്ടി ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറിമാരായ രൺദീപ് സിങ് സുർജെവാലയെയും അവിനാഷ് പാണ്ടയെയും ബീഹാറിൽ നിരീക്ഷകരായി കോൺഗ്രസ്അധ്യക്ഷ സോണിയഗാന്ധി അയച്ചു. എങ്കിലും തൂക്കുസഭക്ക് സാധ്യതയോ കേവലഭൂരിപക്ഷം മാത്രമോ ഉണ്ടാകുന്ന പക്ഷം ആട്ടിമറികളും മഹാസഖ്യം പ്രതീക്ഷിക്കുന്നു. മഹാരാഷ്ട്ര, കർണാടക, തുടങ്ങിയ സംസ്ഥാനങ്ങളിൽ ബി.ജെ.പി, ഗവർണർമാരെ ഉപയോഗിച്ച് നടത്തിയ രാഷ്ട്രീയകളികൾ ഇത്തവണയും പ്രതിപക്ഷം പ്രതീക്ഷിക്കുന്നുണ്ട്. തോൽവി ഉണ്ടായാൽ അത് നിതീഷ്കുമാറിന്റെ ഭരണപരാജയമായി ഉയർത്തി കാണിക്കാനായിരിക്കും ബി.ജെ.പി ദേശീയനേതൃത്വം ശ്രമിക്കുക. 










<

JEEVAN TV NEWS

JEEVAN TV NEWS