jeevan news online

വാർത്തകൾ വിശദമായി

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ ജോ ബൈഡനെയും കമലാ ഹാരിസിനെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി.


അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ ജോ ബൈഡനെയും കമലാ ഹാരിസിനെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. വൈസ് പ്രസിഡന്റ് ആയിരുന്ന വേളയില്‍ ഇന്ത്യ അമേരിക്ക ബന്ധം ശക്തിപ്പെടുത്തുന്നിതില്‍ ബൈഡന്റെ സംഭാവനകള്‍ നിര്‍ണ്ണായകവും അമൂല്യവുമായിരുന്നെന്ന് മോഡി ട്വീറ്റ് ചെയ്തു. ഇന്ത്യ-യുഎസ് ബന്ധം ഉന്നതിയില്‍ എത്തുന്നതിന് ഒരിക്കല്‍ക്കൂടി യോജിച്ചുപ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായും മോഡി വ്യക്തമാക്കി. വൈസ് പ്രസിഡന്റ് പദത്തിലെത്തിയ ഇന്ത്യന്‍ വംശജ കമല 
ഹാരിസിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. നിങ്ങളുടെ പിന്തുണയും നേതൃത്വവും ഇന്ത്യ-യുഎസ് ബന്ധം കൂടുതല്‍ ശക്തമാക്കുമെന്ന് ഉറപ്പുണ്ടെന്നും മോഡി പറഞ്ഞു.

 










<

JEEVAN TV NEWS

JEEVAN TV NEWS