jeevan news online

വാർത്തകൾ വിശദമായി

രാജ്യം ഉറ്റുനോക്കുന്ന ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന് എക്‌സിറ്റ്‌പോള്‍ ഫലങ്ങളില്‍ നേരിയ മേല്‍ക്കൈ.


രാജ്യം ഉറ്റുനോക്കുന്ന ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന് എക്‌സിറ്റ്‌പോള്‍ ഫലങ്ങളില്‍ നേരിയ മേല്‍ക്കൈ. മൂന്ന് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ 55.25 ശതമാനം വോട്ട് രേഖപ്പെടുത്തിയതായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രാഥമിക കണക്ക്.
മഹാസഖ്യവും എന്‍ഡിഎയും ഏറ്റുമുട്ടുന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടിംഗും പൂര്‍ത്തിയാതിന് പിന്നാലെയാണ് എബിപി ന്യൂസ്, ടൈംസ് നൌ, റിപബ്ലിക് ടിവി എന്നിവയുടെ എക്‌സിറ്റ് പോളുകള്‍ പുറത്തുവന്നത്. എബിപി ന്യൂസ് പുറത്തുവിട്ട എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രകാരം എന്‍ഡിഎക്ക് 104 മുതല്‍ 128 സീറ്റ് വരെ ലഭിക്കാമെന്ന് പറയുന്നു. മഹാസഖ്യത്തിന് 108 മുതല്‍ 131 വരെയാണ് പ്രവചനം. എല്‍ജെപിക്ക് ഒന്ന് മുതല്‍ മൂന്ന് സീറ്റ് വരെ ലഭിക്കാമെന്നുമാണ് സര്‍വേ പറയുന്നത്. എന്‍ഡിഎക്ക് 116 സീററും മഹാസഖ്യത്തിന് 120ഉം, എല്‍ജെപക്ക് ഒന്നും മറ്റുള്ളവര്‍ക്ക് ആറും സീറ്റുകള്‍ ലഭിച്ചേക്കാമെന്നാണ് ടൈംസ് നൌ എക്‌സിറ്റ് പോള്‍ ഫലം. എന്‍ഡിഎക്ക് 91 മുതല്‍ 117 സീറ്റുകള്‍ വരെയും മഹാസഖ്യത്തിന് 118 മുതല്‍ 138 സീറ്റുവരെയും റിപ്പബ്ലിക് ടിവിയുടെ എക്‌സിറ്റ് പോള്‍ പറയുന്നു. എല്‍ജെപിക്ക് അഞ്ച് മുതല്‍ എട്ടുവരെയും മറ്റുള്ളവര്‍ക്ക്  മുന്നു മുതല്‍ ആറ് വരെയും സീറ്റുകളും ലഭിക്കാമെന്നും ഈ സര്‍വേയില്‍ പറയുന്നു. മഹാസഖ്യത്തിനൊപ്പം മത്സരിച്ച ഇടതുപക്ഷം ബിഹാറില്‍ മികച്ച നേട്ടമുണ്ടാക്കുമെന്ന് എബിപി സര്‍വേ ഫലത്തില്‍ പറയുന്നു. മഹാസഖ്യത്തില്‍ ആറ് മുതല്‍ 13 സീറ്റ് വരെ ഇടതുപക്ഷം വിജയിക്കും. ആര്‍ജെഡിക്ക് 81 മുതല്‍ 89 വരെയും കോണ്‍ഗ്രസിന് 21 മുതല്‍ 29 വരെ സീറ്റും ലഭിക്കുമെന്നുമാണ് പ്രവചനം   മൂന്ന് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ 55.25 ശതമാനം വോട്ട് രേഖപ്പെടുത്തിയതായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രാഥമിക കണക്ക്. മഹാദളിതുകളടക്കമുള്ള പിന്നാക്ക വിഭാഗങ്ങളും ന്യൂനപക്ഷങ്ങളും നിര്‍ണ്ണായക വോട്ട് ബാങ്കുകളാകുന്ന സീമാഞ്ചല്‍, മിഥിലാഞ്ചല്‍ അടക്കം 78 മണ്ഡലങ്ങളാണ് മൂന്നാംഘട്ടത്തില്‍ വിധിയെഴുതിയത്. പത്തിനാണ് വോട്ടെണ്ണല്‍. ആദ്യഘട്ടം 55.69 ശതമാനവും രണ്ടാംഘട്ടം 55.70 ശതമാനം പോളിംഗും രേഖപ്പെടുത്തിയിരുന്നു.
 
നാഷണല്‍ ഡെസ്‌ക്ക് ജീവന്‍










<

JEEVAN TV NEWS

JEEVAN TV NEWS