jeevan news online

വാർത്തകൾ വിശദമായി

കോവിഡ് സൃഷ്ടിച്ച അനിശ്ചിതത്വത്തിനൊടുവില്‍ വീണ്ടും പിഎസ്എല്‍വി ലോഞ്ച് പാഡിലേയ്ക്ക്.


കോവിഡ് സൃഷ്ടിച്ച അനിശ്ചിതത്വത്തിനൊടുവില്‍ വീണ്ടും പിഎസ്എല്‍വി ലോഞ്ച് പാഡിലേയ്ക്ക്. ഇന്ന് ഉച്ചയ്ക്ക് 3:02ന് ശ്രീഹരിക്കോട്ടയില്‍നിന്ന് പിഎസ്എല്‍വി സി 49 പത്ത് ഉപഗ്രങ്ങളുമായി വിക്ഷേപിക്കും. 
അമ്പത്തിയൊന്നാം ദൗത്യത്തില്‍ 10 ഉപഗ്രങ്ങളെയാണ് ഇന്ത്യയുടെ വിശ്വസ്ത വിക്ഷേപണ വാഹനം ഭ്രമണപഥത്തിലെത്തിക്കുക. ഏര്‍ത്ത് ഒബ്‌സര്‍വേഷന്‍ സാറ്റലൈറ്റ് 01 ആണ് ഇതില്‍ പ്രധാനം. റിസാറ്റ് 2 ബിആര്‍ 2 എന്ന് നേരത്തെ പേരിട്ടിരുന്ന ഉപഗ്രഹം, എല്ലാ കാലാവസ്ഥയിലും ചിത്രങ്ങളെടുക്കാന്‍ ശേഷിയുള്ളതാണ്. സിന്തറ്റിക്ക് അപേര്‍ച്ചര്‍ റഡാര്‍ ഉപയോഗിച്ച് സൃഷ്ടിക്കുന്ന ചിത്രങ്ങള്‍ ദുരന്ത നിവാരണത്തിനും, കാര്‍ഷിക ഗവേഷണത്തിനും, വന മേഖലയുടെ നിരീക്ഷണത്തിനും മുതല്‍ക്കൂട്ടാകും. ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡുമായുള്ള കരാറടിസ്ഥാനത്തില്‍ 9 ചെറു ഉപഗ്രങ്ങളും പിഎസ്എല്‍വി സി  49 ദൗത്യത്തിന്റെ ഭാഗമാണ്. ലിത്വാനയില്‍ നിന്നുള്ള ആര്‍ 2 എന്ന പരീക്ഷണ ഉപഗ്രഹവും, ലക്‌സംബര്‍ഗില്‍ അധിഷ്ഠിത സ്വകാര്യ കമ്പനി ക്ലിയോസ് സ്‌പേസിന്റെ 4 ഉപഗ്രങ്ങളും, അമേരിക്കയില്‍ നിന്നുള്ള സ്‌പൈര്‍ ഗ്ലോബല്‍ കമ്പനിയുടെ നാല് ഉപഗ്രങ്ങളുമാണ് കരാര്‍ അടിസ്ഥാനത്തില്‍ വിക്ഷേപിക്കുന്നത്. ഡിസംബര്‍ ആദ്യം തന്നെ അടുത്ത പിഎസ്എല്‍വി വിക്ഷേപണം നടത്താനാണ് ഐഎസ്ആര്‍ഒ പദ്ധതിയിടുന്നത്. 
 
ന്യൂസ് ഡെസ്‌ക് ജീവന്‍










<

JEEVAN TV NEWS

JEEVAN TV NEWS