jeevan news online

വാർത്തകൾ വിശദമായി

കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ ഇന്ത്യാ–ചൈന നിര്‍ണായക കോര്‍ കമാന്‍ഡര്‍തല സൈനിക ചര്‍ച്ച ഇന്ന്.


കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ ഇന്ത്യാ–ചൈന നിര്‍ണായക കോര്‍ കമാന്‍ഡര്‍തല സൈനിക ചര്‍ച്ച ഇന്ന്. 
ശൈത്യം പിടിമുറുക്കുന്ന പശ്ചാത്തലത്തില്‍ സൈനിക പിന്മാറ്റമാണ് പ്രധാനലക്ഷ്യം
യഥാര്‍ഥ നിയന്ത്രണരേഖയിലെ ചുഷൂളില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഇന്ത്യന്‍ സംഘത്തെ മലയാളിയായ ലഫ്റ്റനന്റ് ജനറല്‍ പി.ജി.കെ.മേനോന്‍ നയിക്കും. ലേ ആസ്ഥാനമായ 14ാം കോറിന്റെ മേധാവിയായി ചുമതലയേറ്റ ശേഷം ലഫ്. ജനറല്‍ മേനോ!ന്‍ നയിക്കുന്ന ആദ്യ ചര്‍ച്ചയാണിത്. ഇതിന് മുന്‍പ് നടന്ന ഏഴു ചര്‍ച്ചകളിലും സമവായമായിരുന്നില്ല. ശൈത്യം പിടിമുറുക്കുന്ന പശ്ചാത്തലത്തില്‍ സൈനിക പിന്മാറ്റമാണ് പ്രധാനലക്ഷ്യം. സമവായമായില്ലെങ്കില്‍ മൈനസ് 40 ഡിഗ്രി താപനില വരെ താഴുന്ന അതിശൈത്യത്തിലും സൈനികര്‍ അതിര്‍ത്തിയില്‍ നിലയുറപ്പിക്കേണ്ടിവരും. അതേസമയം, ശൈത്യത്തെ നേരിടാന്‍ അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്ത വസ്ത്രങ്ങള്‍ സൈനികര്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്.
 
നാഷണല്‍ ഡെസ്‌ക്ക് ജീവന്‍










<

JEEVAN TV NEWS

JEEVAN TV NEWS