jeevan news online

വാർത്തകൾ വിശദമായി

തനിക്കെതിരെയുള്ള ആത്മഹത്യാ പ്രേരണ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി നല്‍കിയ ഹര്‍ജി ഇന്ന് ബോംബെ ഹൈക്കോടതി പരിഗണിക്കും.


തനിക്കെതിരെയുള്ള ആത്മഹത്യാ പ്രേരണ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി നല്‍കിയ ഹര്‍ജി ഇന്ന് ബോംബെ ഹൈക്കോടതി പരിഗണിക്കും. ജാമ്യം അനുവദിക്കണം എന്ന അര്‍ണബിന്റെ ഹര്‍ജിയില്‍ ഇന്ന് ഉത്തരവിറക്കാമെന്ന് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
മജിസ്‌ട്രേറ്റിന്റെ ഉത്തരവില്ലാതെ പൊലീസ് വീണ്ടും ഈ കേസ് അന്വേഷിക്കാന്‍ തുടങ്ങിയത് നിയമവിരുദ്ധമെന്ന് അര്‍ണബിന്റെ അഭിഭാഷകര്‍ വാദിച്ചു. മഹാരാഷ്ട്ര സര്‍ക്കാരിന്റെയും,ആത്മഹത്യ ചെയ്ത ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വയ് നായിക്കിന്റെ കുടുംബത്തെിന്റെയും വാദം കോടതി് കേള്‍ക്കും. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള അര്‍ണബ് ഗോസ്വാമിയെ അലിബാഗ് ജയിലിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. നവംബര്‍ നാലിന് രാവിലെ അര്‍ണബിന്റെ വീട്ടിലെത്തിയ പൊലീസ് ബലം പ്രയോഗിച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. പൊലീസ് തന്നെയും കുടുംബത്തെയും മര്‍ദ്ദിച്ചതായും അര്‍ണബ് പറഞ്ഞിരുന്നു. ആത്മഹത്യ ചെയ്ത ആന്‍വി നായിക്കിന്റെ ഭാര്യ വീണ്ടും നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു മുംബയ് പൊലീസിന്റെ നടപടി. 2018 ലാണ് ആന്‍വയ് നായിക്കിനെ അമ്മയ്‌ക്കൊപ്പം ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുന്നത്. റിപ്പബ്ലിക് ടി.വി സ്റ്റുഡിയോയുടെ അകത്തളങ്ങള്‍ ഒരുക്കിയതിന്റെ പ്രതിഫലമായ 5.40 കോടി രൂപ അര്‍ണബ് ഗോസ്വാമി നല്‍കാത്തതിനാലാണ് താനും അമ്മയും ജീവിതം അവസാനിപ്പിക്കുന്നതെന്ന് നായിക്ക് ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
 
ന്യൂസ് ഡെസ്‌ക്ക് ജീവന്‍










<

JEEVAN TV NEWS

JEEVAN TV NEWS