jeevan news online

വാർത്തകൾ വിശദമായി

റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. അർണബിന്റെ വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. വൈകാതെ അറസ്റ്റ് രേഖപ്പെടുത്തി.


2018ൽ രജിസ്റ്റർ ചെയ്ത ആത്മഹത്യ പ്രേരണക്കേസുമായി ബന്ധപ്പെട്ടാണ് അർണബിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇൗ കേസിൽ മഹാരാഷ്ട്ര പോലീസ് അന്വേഷണം അവസാനിപ്പിച്ചതായിരുന്നു.. എന്നാൽ ആത്മഹത്യ ചെയ്ത 
അൻവയ് നായികിന്റെ ഭാര്യ വീണ്ടും നൽകിയ പരാതിയിലാണ് മുംബൈ പോലീസ് വീണ്ടും കേസന്വേഷണം ആരംഭിച്ചതും അർണബിനെ കസ്റ്റഡിയിലെടുത്തതും. അതേസമയം സമൻസുകളോ കോടതിയിൽ നിന്നുള്ള മറ്റ് ഉത്തരവുകളോ പോലീസ് അർണബിന് കൈമാറിയിട്ടില്ല. അർണബിന്റെ വീടിന്റെ എല്ലാ പ്രവേശനകവാടങ്ങളും പോലീസ് തടഞ്ഞു. വീട്ടിൽ പ്രവേശിക്കാൻ ശ്രമിച്ച റിപ്പബ്ലിക് ടിവി പ്രതിനിധികളെ പോലീസ് തിരിച്ചയച്ചു. പോലീസ് തന്നെ കയ്യേറ്റം ചെയ്തതായി അർണബ് ആരോപിച്ചു. അർണബ് മുബൈയിലെ ഏറ്റവും വലിയ ഹവാല ആണെന്ന് കഴിഞ്ഞദിവസം മുംബൈ പോലീസ് കമ്മീഷണർ പരംബിർ സിങ് പറഞ്ഞിരുന്നു. പിന്നാലെ മുംബൈ പോലീസ് തന്നെ വേട്ടയാടുകയാണെന്ന പ്രതികരണവുമായി അർണബ് രംഗത്തെത്തി










<

JEEVAN TV NEWS

JEEVAN TV NEWS