jeevan news online

വാർത്തകൾ വിശദമായി

ഇന്ത്യയില്‍ കോവിഡ്ബാധിതരുടെ എണ്ണം 81 ലക്ഷത്തി എണ്‍പത്തി നാലായിരം കടന്നു.


 
ഒരുലക്ഷത്തി ഇരുപത്തി രണ്ടായിരത്തിലേറെപേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.
രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 81,84,082 ആയി. 24 മണിക്കൂറിനിടെ 46,963 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 470 മരണംകൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചു. കേന്ദ്രസര്‍ക്കാര്‍ കണക്കനുസരിച്ച് 1,22,111 പേരാണ് രാജ്യത്ത് ഇത് വരെ കോവിഡ് ബാധിച്ച് മരിച്ചത്. 24 മണിക്കൂറിനിടെ 58,684പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മുക്തരുടെ എണ്ണം 74,91,513 ആയി. നിലവില്‍ 91.54 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 5,70,458 പേരാണ് നിലവില്‍ കോവിഡ് പോസിറ്റീവായി ചികിത്സയില്‍ തുടരുന്നത്. മഹാരാഷ്ട്രയില്‍ 5,548 ഉം ഡെല്‍ഹിയില്‍ 5,062 ഉം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിദിന രോഗബാധയിലും മരണത്തിലും ഓഗസ്റ്റിലെ കണക്കുകളില്‍നിന്നും കുറവാണ് ഒക്ടോബറില്‍ രേഖപ്പെടുത്തിയത്. 










<

JEEVAN TV NEWS

JEEVAN TV NEWS