jeevan news online

വാർത്തകൾ വിശദമായി

രണ്ടാംഘട്ട ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് നാളെ. 17 ജില്ലകളിലായി 94 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്


രണ്ടാംഘട്ട ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് നാളെ. 17 ജില്ലകളിലായി 94 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവ്, സഹോദരന്‍ തേജ് പ്രതാപ് യാദവ് അടക്കം 1,463 സ്ഥാനാര്‍ത്ഥികളാണ് രണ്ടാം ഘട്ടത്തില്‍ ജനവിധി തേടുന്നത്.
ബിഹാര്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണ് രണ്ടാമത്തേത്. സീമാഞ്ചല്‍മേഖലയിലും സമസ്തിപൂര്‍, പട്‌ന, വൈശാലി, മുസഫര്‍പൂര്‍ ജില്ലകളിലുമായി 94 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയും ലാലുപ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവ് മത്സരിക്കുന്ന രാഘോപൂര്‍ മണ്ഡലമാണ് പ്രധാനം. ബി.ജെ.പി സ്ഥാനാര്‍ത്ഥി സതീഷ്‌കുമാറാണ് എതിരാളി. തേജസ്വിയുടെ സഹോദര്‍ തേജ് പ്രതാപ് യാദവ് ഹസന്‍പൂര്‍ മണ്ഡലത്തില്‍ ജനവിധി തേടുന്നുണ്ട്. രണ്ട് തവണ സിറ്റിങ് എം.എല്‍.എ ആയ ജെ.ഡി.യു നേതാവ് രാജ്കുമാര്‍ റാണക്കെതിരായാണ് മത്സരം. ബാംകിപൂരില്‍ ശത്രുഘ്‌നന്‍ സിന്‍ഹയുടെ മകന്‍ ലവ് സിന്‍ഹ, ബിജെപി നേതാവ് നിതിന്‍ നബിനെതിരായി മത്സരിക്കുന്നുണ്ട്. ബെഗുസാരായില്‍ കോണ്‍ഗ്രസ് നേതാവ് അമിതാ ഭൂഷണും ബി.ജെ.പി നേതാവ് കുന്ദന്‍ സിംഗും തമ്മിലാണ് മത്സരം. മുസ്ലിം വോട്ടുകള്‍ ഏറെയുള്ള സീമാഞ്ചല്‍ മേഖല പരമ്പരാഗതമായി മഹാസഖ്യത്തിനൊപ്പമാണെങ്കിലും അസറുദ്ദീന്‍ ഉവൈസിയുടെ കടന്നുവരവ് മഹാസഖ്യത്തിന് ക്ഷീണമുണ്ടാക്കിയിട്ടുണ്ട് . 










<

JEEVAN TV NEWS

JEEVAN TV NEWS