jeevan news online

വാർത്തകൾ വിശദമായി

രാജ്യത്ത് ഉള്ളിവില നിയന്ത്രിക്കാൻ കൂടുതൽ ഇടപെടലുമായി കേന്ദ്രസർക്കാർ. 25,000 ടൺ ഉള്ളിയും 30,000 ടൺ ഉരുളക്കിഴങ്ങും ദീപാവലിക്ക് മുൻപ് ഇറക്കുമതി ചെയ്യാനാണ് നീക്കം.


ഏഴായിരം ടൺ ഉള്ളി ഇതിനോടകം ഇറക്കുമതി ചെയ്തെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ഇതിന് പുറമെ 25,000 ടൺ കൂടി ഇറക്കുമതി ചെയ്യാനാണ് തീരുമാനം.. റീട്ടെയിൽ വിപണിയിൽ ഉള്ളിവില കഴിഞ്ഞ മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടരുകയാണ്. ഉത്തരേന്ത്യൻ നഗരങ്ങളിൽ കിലോയ്ക്ക് 65 രൂപയായിരുന്നു വില. വില വർദ്ധിച്ച സാഹചര്യത്തിൽ ഉള്ളി ഇറക്കുമതിക്ക് ഡിസംബർ വരെ ഇളവ് നൽകിയിട്ടുണ്ട്. വരുന്ന ആഴ്ചകളിൽ പത്ത് ലക്ഷം ടൺ ഉരുളക്കിഴങ്ങ് ഇറക്കുമതി ചെയ്യാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നുണ്ട്. ഭൂട്ടാനിൽനിന്നാണ് ഉരുളക്കിഴങ്ങ് വരുന്നതെന്ന് ഉപഭോക്തൃകാര്യമന്ത്രി പിയൂഷ് ഗോയൽ വ്യക്തമാക്കി. ഉരുളക്കിഴങ്ങ് വിലയിലും വൻ കുതിപ്പാണ് കാണുന്നതെന്ന് മന്ത്രി പറഞ്ഞു. 42 രൂപയാണ് കിലോയ്ക്ക് ശരാശരി വില.










<

JEEVAN TV NEWS

JEEVAN TV NEWS