jeevan news online

വാർത്തകൾ വിശദമായി

പുൽവാമ ഭീകരാക്രമണ സമയത്ത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ജീവത്യാഗത്തിൽ ചിലർക്ക് ദുഖം തോന്നിയില്ലയെന്നത് രാജ്യത്തിന് ഒരിക്കലും മറക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. അവർ അപ്പോഴും രാഷ്ട്രീയം മാത്രമാണ് നോക്കിയതെന്നും അദ്ദേഹം പറഞ്ഞു. സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിനമായ ദേശീയ ഏകതാ ദിവസ് ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.


പുൽവാമ ഭീകരാക്രമണത്തിൽ സിആർപിഎഫ് ജവാന്മാർ വീരമൃത്യുവരിച്ചപ്പോൾ രാജ്യത്തിന്റെ ദു:ഖത്തിൽ പങ്കുചേരാതെ പ്രതിപക്ഷം രാഷട്രീയം കളിച്ചുവെന്ന് മോഡി കുറ്റപ്പെടുത്തി. 
ഇന്ത്യയിലെ കൊവിഡ് പ്രതിരോധ പോരാളികളെ ലോകം പ്രശംസിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. എെക്യവും വൈവിധ്യവുമാണ് ഇന്ത്യയുടെ കരുത്ത്. കർഷകരെ ശക്തിപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മോഡി പറഞ്ഞു. ജമ്മുകശ്മീരിലെ 370 അനുഛേദം റദ്ദാക്കണമെന്നത് സർദാർ വല്ലഭായി പട്ടേലിന്റെ ആഗ്രഹമായിരുന്നുവെന്ന് മോഡി ആവർത്തിച്ചു. സുപ്രീംകോടതി വിധിയിലൂടെ രാമക്ഷേത്രം യാഥാർത്ഥ്യമാവുകയാണ്. ഭീകരവാദത്തിനെതിരെ ലോകരാജ്യങ്ങൾ ഒന്നിച്ചുനിൽക്കണം. ചിലർ തീവ്രവാദികളെ കൂട്ടുപിടിക്കുകയാണെന്നും. ഭീകരവാദത്തിലൂടെ ആർക്കും ഒരു നേട്ടവും ഉണ്ടാകാൻ പോകുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. സർദാർ വല്ലഭായി പട്ടേലിന്റെ 145ആം ജ•ദിന പരിപാടികളുടെ ഭാഗമായി ഗുജറാത്തിലെ കെവാഡിയയിൽ നർമ്മദ നദീതീരത്തുള്ള പട്ടേൽ പ്രതിമയിൽ പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തി. ഏകതാ ദിവസിന്റെ ഭാഗമായുള്ള പരേഡിലും പ്രധാനമന്ത്രി പങ്കെടുത്തു.










<

JEEVAN TV NEWS

JEEVAN TV NEWS