jeevan news online

വാർത്തകൾ വിശദമായി

കോവിഡ്വാക്സിൻ വിതരണത്തിന് ഒരുങ്ങാൻ സംസ്ഥാനങ്ങളോട് കേന്ദ്രർക്കാർ നിർദ്ദേശം. സംസ്ഥാന ജില്ലാതലസമിതികൾ രൂപീകരിക്കാനാണ് നിർദ്ദേശം. അതിനിടെ ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 81 ലക്ഷത്തിനടുത്തെത്തി. രാജ്യത്തെ കോവിഡ് മുക്തിനിരക്ക് 91 ശതമാനം കടന്നു.


രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 48,648പേർക്ക് പുതിയതായി കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 80,88,851 ആയി. 563 പേർകൂടി മരിച്ചതോടെ ആകെ മരണം 1,21,090 ആയി. നിലവിൽ 5,94,386 പേരാണ് ചികിത്സയിലുള്ളത്. 57,386 പേർ 24 മണിക്കൂറിനിടെ രോഗമുക്തി നേടി. 73,73,375 പേർ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 91 ശതമാനം കടന്നു. ഒക്ടോബർ 29 വരെ 10 കോടി 77 ലക്ഷത്തി 28,088 സാംപിളുകളാണ് പരിശോധിച്ചത്. 11,64,648 സാംപിളുകൾ 24 മണിക്കൂറിനിടെ പരിശോധിച്ചു. ജനുവരിയിലെ പരിശോധനകളുമായി താരതമ്യം ചെയ്യുമ്പോൾ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 10.65 ശതമാനം വർധിച്ചതായി കേന്ദ്രആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 










<

JEEVAN TV NEWS

JEEVAN TV NEWS