jeevan news online

വാർത്തകൾ വിശദമായി

സംസ്ഥാനത്തെ എയിഡ്‌സ് ബാധിതര്‍ക്ക് സര്‍ക്കാര്‍ ധനസഹായം മുടങ്ങി; ദുരിതജീവിതം


സംസ്ഥാനത്തെ എയിഡ്‌സ് ബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിവരുന്ന ധനസഹായം ഒന്നരവര്‍ഷമായി മുടങ്ങിയാതായി  പരാതി.
വിഹാന്‍ കെയര്‍ സപ്പോര്‍ട്ട് കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പുറമെ  വിവിധ മെഡിക്കല്‍ കോളേജുകളില്‍ ചികിത്സയില്‍ കഴിയുന്ന  25,000  പേര്‍ ഇതോടെ കടുത്ത ദുരിതത്തിലാണ്.  ഈ കോവിഡ് കാലത്ത് എയിഡ്‌സ് രോഗികളെല്ലാം ആരോഗ്യവകുപ്പിന്റെ പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നവരാണ് എന്നകാര്യം ഏറെ ശ്രദ്ധേയമാണ്
2012 ഡിസംബറിലാണ് ലോക എയിഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി അന്നത്തെ സര്‍ക്കാര്‍ എയിഡ്‌സ് ബാധിതര്‍ക്ക് ധന സഹായം പ്രഖ്യാപിച്ചത് .അപേഷിച്ചവര്‍ക്ക് കൃത്യമായും ലഭിച്ചുതുടങ്ങിയ സഹായം നിര്‍ദ്ധനരായ എയിഡ്‌സ് ബാധിതര്‍ക്ക് വലിയ ആശ്വാസമാണ് ഉണ്ടായത് .പുറത്ത് ജോലി ചെയ്യാന്‍ കഴിയാത്തവരും ഭൂരിഭാഗം പേര്‍ സ്വന്തം വീട് വിട്ട് വാടകയ്ക്ക് കഴിയുന്നവരുമാണ്  .ഇക്കഴിഞ്ഞ ഓണത്തിന് ഒന്നര വര്‍ഷം മുന്‍പുള്ള കുടിശ്ശികയാണ് ഒടുവില്‍ ലഭിച്ചത്.കോവിഡ് പ്രതിസന്ധികൂടി എത്തിയതോടെ ഇവരുടെ ജീവിതം കൂടുതല്‍ ദുരിത്തിലായി
നേരത്തെ പ്രത്യാശ പ്രോജെക്ടിന് കീഴിലായിരുന്നു എയിഡ്‌സ് ബാധിതരുടെ ക്ഷേമ പ്രവര്‍ത്തനം ഏകോപിപ്പിച്ചത്. തുടര്‍ന്ന്  2013 ന് ശേഷം അലൈന്‍സ് ഇന്ത്യ പ്രോജക്ടിന്റെ ഭാഗമായി ആഗോള ഫണ്ടും ലഭിച്ച് തുടങ്ങി നിലവില്‍ എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിഹാന്‍ കെയര്‍ ആന്‍ഡ് സപ്പോര്‍ട്ട് സെന്ററില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ നല്‍കിവരുന്നു .ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചാണ് എല്ലാ മാസവും കിറ്റ്   നല്‍കിവരുന്നത് .സംസഥാനത്ത് ഇത്തരം 7 വിഹാന്‍  കെയര്‍  കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് ഇവിടെ രജിസ്റ്റര്‍ ചെയ്യുന്നവരടക്കം വിവിധ    മെഡിക്കല്‍ കോളേജുകളില്‍ ചികിസക്കെത്തുന്നവരാണ് മുടങ്ങിക്കിടക്കുന്ന സര്‍ക്കാര്‍ സഹായം കാത്തിരിക്കുന്നത്
 
പി ടു സി
 ജീവന്‍ ന്യൂസ് ,കോഴിക്കോട് 










<

JEEVAN TV NEWS

JEEVAN TV NEWS