jeevan news online

വാർത്തകൾ വിശദമായി

ശിഖര്‍ ധവാന്റെ സെഞ്ചുറി മികവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അഞ്ചുവിക്കറ്റിന് തകര്‍ത്ത് ഡെല്‍ഹി ക്യാപിറ്റല്‍സ്.


ശിഖര്‍ ധവാന്റെ സെഞ്ചുറി മികവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അഞ്ചുവിക്കറ്റിന് തകര്‍ത്ത് ഡെല്‍ഹി ക്യാപിറ്റല്‍സ്.   180 റണ്‍സ് വിജയലക്ഷ്യം അവസാന ഓവറില്‍ ഡെല്‍ഹി മറികടന്നു. 
അവസാന ആറ് പന്തില്‍ നിന്ന് 17 റണ്‍സാണ് ഡെല്‍ഹിക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. മൂന്ന് സിക്‌സര്‍ അടക്കം 21 റണ്‍സ് അടിച്ചെടുത്ത് അക്‌സര്‍ പട്ടേല്‍ ഡെല്‍ഹിയെ വിജയത്തിലെത്തിച്ചു. 57 പന്തില്‍ നിന്നാണ് ധവാന്‍ ഐപിഎല്ലിലെ ആദ്യ സെഞ്ചുറി നേടിയത്. 58 പന്തില്‍ ഒരു സിക്‌സും 14 ഫോറുമുള്‍പ്പെടെ ശിഖര്‍ ധവാന്‍ 101 റണ്‍സെടുത്തു. ജയത്തോടെ ഡെല്‍ഹി പോയന്റ് പട്ടികയില്‍ ഡല്‍ഹി ഒന്നാമതെത്തി.










<

JEEVAN TV NEWS

JEEVAN TV NEWS