jeevan news online

വാർത്തകൾ വിശദമായി

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച എം. ശിവശങ്കറിന്റെ ആരോഗ്യനില ഇന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തും.


തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച എം. ശിവശങ്കറിന്റെ ആരോഗ്യനില ഇന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തും. വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന പ്രത്യേക മെഡിക്കല്‍ സംഘമാണ് അദേഹത്തെ നിരീക്ഷിക്കുന്നത്. അതിനിടെ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കാനും ശിവശങ്കര്‍ നീക്കം തുടങ്ങി. തുടര്‍നടപടികളില്‍ കസ്റ്റംസും ഇന്ന് തീരുമാനം എടുത്തേക്കും.  ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ശിവശങ്കറിനെ ആദ്യം പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രിയില്‍ നിന്ന് മാറ്റണമെന്ന് ആദ്യം ആവശ്യപ്പെട്ടത് കസ്റ്റംസാണ്. സര്‍ക്കാര്‍ മേഖലയിലുള്ള ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയാല്‍ മാത്രമേ ആരോഗ്യനിലയേക്കുറിച്ച് പൂര്‍ണ വിശ്വാസമുണ്ടാകുവെന്നായിരുന്നു കസ്റ്റംസിന്റെ നിലപാട്. അതിനാല്‍ മെഡിക്കല്‍ കോളജിലെ പരിശോധനാഫലം നിര്‍ണായകമാണ്. ഓര്‍ത്തോ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ശിവശങ്കറെ ഓര്‍ത്തോ, ന്യൂറോ, ന്യൂറോ സര്‍ജറി എന്നീ വിഭാഗങ്ങളിലെ ഡോക്ടര്‍മാരടങ്ങിയ പ്രത്യേകസംഘമാണ് പരിശോധിക്കുന്നത്. പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം ഇന്ന് മെഡിക്കല്‍ ബോര്‍ഡ് കൂടി ആരോഗ്യസ്ഥിതി വിലയിരുത്തും. 
 










<

JEEVAN TV NEWS

JEEVAN TV NEWS