jeevan news online

വാർത്തകൾ വിശദമായി

വിദേശത്ത് മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ കണ്ണൂര്‍ വിമാനത്താവളംവഴി നാട്ടിലെത്തിക്കാന്‍ സംവിധാനമാകുന്നു.


 
വിദേശത്ത് മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ കണ്ണൂര്‍ വിമാനത്താവളംവഴി നാട്ടിലെത്തിക്കാന്‍ സംവിധാനമാകുന്നു. കൊച്ചി വിമാനത്താവളത്തിലെ എയര്‍പോര്‍ട്ട് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ കേന്ദ്രവും ജില്ലാ മെഡിക്കല്‍ഓഫീസും സഹകരിച്ചാണ് സംവിധാനമൊരുക്കുന്നത്.
കോവിഡ് കാലത്ത് വിദേശത്ത് മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കാന്‍ കണ്ണൂര്‍ വിമാനത്താവളത്തിലും സംവിധാനം വേണമെന്ന ആവശ്യം ശക്തമായിരുന്നു. പ്രവാസികള്‍ മരിച്ചാല്‍ കണ്ണൂര്‍ കാസര്‍ഗോഡ് വയനാട് ജില്ലക്കാര്‍ മൃതദേഹങ്ങള്‍ എത്തിക്കാന്‍ കൊച്ചി, കോഴിക്കോട് വിമാനത്തവളങ്ങളെയാണ് ആശ്രയിക്കുന്നത്. പുതിയ സംവിധാനം വരുന്നതോടെ ഇതിനു പരിഹാരമാകും.  മൃതദേഹം കണ്ണൂരിലെത്തിയാല്‍ ആരോഗ്യവകുപ്പിന്റെ എയര്‍പോര്‍ട്ട് ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍ പരിശോധന നടത്തി ക്ലിയറന്‍സും നല്‍കും. രേഖകള്‍ പരിശോധിച്ച് മൃതദേഹം കൊണ്ടുവരുന്നതിനുള്ള സാങ്കേതികാനുമതി കൊച്ചി എ.പി.എച്ച്.ഒ. നല്‍കും. കോവിഡ് സാഹചര്യത്തില്‍ ആരോഗ്യവകുപ്പിന്റെ മെഡിക്കല്‍ സംഘം വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എയര്‍പോര്‍ട്ട് ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍ക്കാണ് താത്കാലിക  ചുമതല. ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസില്‍ നിന്ന് ഉദ്യോഗസ്ഥരെ അനുവദിക്കണമെന്ന് കിയാല്‍ ഇതിനോടകം  ആവശ്യപ്പെട്ടിട്ടുണ്ട്.
 വിമാനത്താവള ഉദ്ഘാടന സമയത്തുതന്നെ എ.പി.എച്ച്.ഒ. കേന്ദ്രത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കിയിരുന്നു. ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസില്‍നിന്ന് എ.പി.എച്ച്.ഒ. കേന്ദ്രത്തിനുള്ള അനുമതിയും ലഭിച്ചു.
കൊച്ചി വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുടെ അഭാവം മൂലമാണ് ഇതുവരെ മൃതദേഹത്തില്‍ കണ്ണൂര്‍ വിമാനത്തവളത്തില്‍  കണ്ണൂര്‍ വിമാനത്തവളത്തില്‍ എത്തിക്കാനുള്ള സംവിധാനം നീണ്ടുപോയത്. 
 
ജീവന്‍ ന്യൂസ് കണ്ണൂര്‍










<

JEEVAN TV NEWS

JEEVAN TV NEWS