jeevan news online

വാർത്തകൾ വിശദമായി

ഹത്രാസ് സംഭവത്തില്‍ യുപി പോലീസിന് അലഹബാദ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.


ഹത്രാസ് സംഭവത്തില്‍ യുപി പോലീസിന് അലഹബാദ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പെണ്‍കുട്ടിയുടെ മൃതദേഹം ബന്ധുക്കളറിയിക്കാതെ സംസ്‌ക്കരിച്ചത് കടുത്ത മനുഷ്യാവകാശലംഘനമാണെന്ന് കോടതി വിമര്‍ശിച്ചു. ജില്ലാമജിസ്‌ട്രേറ്റിന്റെ അറിവോടെയാണ് ഇതെന്ന് വ്യക്തം. ഇങ്ങനെ ഒരാള്‍ തല്‍സ്ഥാനത്ത് തുടരുന്നതിനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് അന്വേഷണ ചുമതല ഇല്ലാത്ത എഡിജിപി പറഞ്ഞത് വിചിത്രമാണെന്നും കോടതി നിരീക്ഷിച്ചു. അതേസമയം ഹത്രാസില്‍ കൂട്ടബലാല്‍സംഗത്തിനിരയായി പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍, കേസിന്റെ അന്വേഷണം ഏറ്റെടുത്ത സിബിഐ കുറ്റകൃത്യം നടന്ന സ്ഥലത്ത് തെളിവെടുപ്പ് നടത്തി. പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിനിരയായ പാടത്ത് അന്വേഷണ സംഘത്തിനൊപ്പം ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തി. പെണ്‍കുട്ടിയെ സംസ്‌കരിച്ച സ്ഥലവും അന്വേഷണസംഘം സന്ദര്‍ശിച്ചു. 
 










<

JEEVAN TV NEWS

JEEVAN TV NEWS