jeevan news online

വാർത്തകൾ വിശദമായി

സ്വകാര്യവ്യക്തിയുടെ കോടികള്‍ വിലയുള്ളഭൂമി, തട്ടിയെടുക്കാന്‍ പി.ടി തോമസ് എംഎല്‍എ കൂട്ടുനിന്നതായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.രാജീവ്.


സ്വകാര്യവ്യക്തിയുടെ കോടികള്‍ വിലയുള്ളഭൂമി, തട്ടിയെടുക്കാന്‍ പി.ടി തോമസ് എംഎല്‍എ കൂട്ടുനിന്നതായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.രാജീവ്. പി.ടി.തോമസിന് എംഎല്‍എയായി തുടരാന്‍ ധാര്‍മ്മിക അവകാശമില്ലെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.
ഇടപ്പള്ളി അഞ്ചുമന അമ്പലത്തിനു സമീപം താമസിക്കുന്ന രാജീവന്റെ ഭൂമിതട്ടിയെടുക്കാനാണ് ആസൂത്രിത ശ്രമം നടന്നത്. വസ്തുവിന്റെ പണം ബാങ്കിലേക്ക് ഇടാന്‍ പറഞ്ഞിട്ടും പണമായി നല്‍കാനാണ് വസ്തുവാങ്ങാനെത്തിയ രാമകൃഷ്ണനും കൂട്ടരും ശ്രമിച്ചത്. 80 ലക്ഷം രൂപയുണ്ടെന്ന് പറഞ്ഞ ബാഗ് ആധായനികുതി വകുപ്പ് പിടിച്ചെടുത്ത് എണ്ണിയപ്പോള്‍ 40 ലക്ഷം രൂപമാത്രമെ ഉണ്ടായിരുന്നുള്ളു.
പി.ടി തോമസ് നടത്തിയ കുറ്റകൃത്യത്തിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പിന്തുണ പ്രഖ്യാപിച്ചിരിക്കയാണ്. സിനിമയില്‍ പോലും കാണത്തത്ര ഭീഷണിയും തട്ടിപ്പുമാണ് അവിടെ അരങ്ങേറിയതെന്നും രാജീവ് പറഞ്ഞു.
രാജീവിനും കുടുംബത്തിനും, പട്ടയം കിട്ടാന്‍ ആവശ്യമായ നടപടി സ്വീകരക്കുമെന്നും പി.രജീവ് പറഞ്ഞു.
 
ജീവന്‍ ന്യൂസ്. കൊച്ചി
 










<

JEEVAN TV NEWS

JEEVAN TV NEWS